Connect with us

കേരളം

വേനല്‍ക്കാല സമയക്രമം; കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 268 സര്‍വീസുകള്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നു വിവിധ വിമാന കമ്പനികള്‍ 268 സര്‍വീസുകള്‍ നടത്തും. വേനല്‍ക്കാല സമയക്രമപ്രകാരമാണിത്. ശൈത്യകാല സമയക്രമപ്രകാരം 239 സര്‍വീസുകളാണ് ഇവിടെനിന്നുണ്ടായിരുന്നത്. പുതിയ സമയക്രമ പ്രകാരം ഇന്‍ഡിഗോ എയര്‍ലൈന്‍സ് എല്ലാ ചൊവ്വാഴ്ചയും വരാണസിയിലേക്കു നേരിട്ടു സര്‍വീസ് ആരംഭിക്കും.

വരാണസിയിലേക്കു കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ഒമ്പതു നഗരങ്ങളിലേക്ക് നേരിട്ട് കണ്ണൂരില്‍ നിന്ന് വിമാന സര്‍വീസ് ഉണ്ടാകും. ബംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് നിലവില്‍ നേരിട്ടു സര്‍വീസുണ്ട്. അഗര്‍ത്തല, അഹമ്മദാബാദ്, അമൃത്സര്‍, ഭുവനേശ്വര്‍, ഗുവാഹത്തി, ഇന്‍ഡോര്‍, ചാണ്ഡിഗഡ്, ജയ്പൂര്‍, കാണ്‍പൂര്‍, കൊല്‍ക്കത്ത, ലക്നൗ, മധുര, നാഗ്പൂര്‍, പാറ്റ്ന, പോര്‍ട്ട് ബ്ളെയര്‍, പൂനൈ, റായ്പൂര്‍, റാഞ്ചി, സൂററ്റ്, തൃച്ചി, വിസാഗ് തുടങ്ങിയ നഗരങ്ങളിലേക്കും കണക്ഷന്‍ സര്‍വ്വീസുകളുമുണ്ട്.

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നു മിഡില്‍ ഈസ്റ്റിലെ 10 രാജ്യങ്ങളിലേക്കും വേനല്‍ ഷെഡ്യൂളില്‍ ഫ്ളൈറ്റുകള്‍ ഉണ്ട്. ബഹ്റൈന്‍, അബുദാബി, ദുബായ്, ഷാര്‍ജ, ജിദ്ദ, റിയാദ്, മസ്‌കറ്റ്, ദമാം, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് അന്താരാഷ്ട്ര ഫ്ളൈറ്റുകള്‍ ഉണ്ട്. ബാങ്കോക്ക്, കൊളംബോ, ഡാക്ക, കാഠ്മണ്ഡു, മാലി, ഫുക്കറ്റ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്ക് കണക്ഷന്‍ ഫ്ളൈറ്റുകളും ഉണ്ട്. ആഴ്ചയില്‍ 70 സര്‍വ്വീസുകള്‍ നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ആണ് അന്താരാഷ്ട്ര സര്‍വ്വീസുകളില്‍ ഏറ്റവും മുന്നില്‍. എയര്‍ ഇന്ത്യ എക്സ്പ്രസ് വേനല്‍ക്കാല സമയക്രമത്തില്‍ ദുബായിലേക്ക് ദിവസ സര്‍വ്വീസ് ആരംഭിക്കുന്നുണ്ട്.

ആഴ്ചയില്‍ ദുബായിലേക്ക് 14 സര്‍വ്വീസ് എന്നുളളത് 28 ആയി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസ് ബഹ്റൈന്‍, അബുദാബി, ദുബായ്, ഷാര്‍ജ, ജിദ്ദ, റിയാദ്, മസ്‌കറ്റ്, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് വേനല്‍ക്കാല സമയക്രമത്തില്‍ ഫ്ളൈറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗോ ഫസ്റ്റ് അബുദാബിയിലേക്കും ദുബായിലേക്കും ഡെയ്ലി സര്‍വ്വീസ് നടത്തും. മസ്‌കറ്റ്, കുവൈറ്റ്, ദമാം എന്നിവിടങ്ങളിലും നേരിട്ട് സര്‍വ്വീസ് നടത്തും. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദോഹയിലേക്കുളള സര്‍വീസ് ദിവസേനയാക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം22 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം24 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം1 day ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം1 day ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം2 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം5 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം6 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം6 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം1 week ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം1 week ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ