കേരളം
നടൻ ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; മെഡിക്കല്‍ ബുള്ളറ്റിന്‍
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എംപിയുമായ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരം. ഇന്നസന്റിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. അത്യാഹിത വിഭാഗത്തില്‍ നിരന്തര നിരീക്ഷണത്തിലാണ് അദ്ദേഹമെന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രി വൈകിട്ട് അഞ്ചിന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ യന്ത്രങ്ങളുടെ സഹായത്തോടെ നിരീക്ഷണത്തിലാണ് ഇന്നസന്റെന്നും മറ്റുതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അര്‍ബുദത്തെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് ഇന്നസന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.