ദേശീയം
വ്യാജ വാര്‍ത്ത: മൂന്നു ചാനലുകള്‍ തടയാന്‍ യൂട്യൂബിന് സര്‍ക്കാര്‍ നിര്‍ദേശം
![](https://citizenkerala.com/wp-content/uploads/2022/12/Untitled-design-61.jpg)
വ്യാജ വാര്‍ത്തയും സെന്‍സേഷണല്‍ ഉള്ളടക്കവും പ്രചരിപ്പിക്കുന്ന മൂന്നു ചാനലുകള്‍ തടയാന്‍ യൂട്യൂബിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ ചാനലുകള്‍ വ്യാജവാര്‍ത്തയാണ് പ്രധാനമായും പ്രചരിപ്പിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക് യൂണിറ്റ് കണ്ടെത്തിയിരുന്നു.
ആജ് തക് ലൈവ്, ന്യൂസ് ഹെഡ്‌ലൈന്‍സ്, സര്‍ക്കാരി അപ്‌ഡേറ്റ് എന്നീ ചാനലുകളുടെ പ്രവര്‍ത്തനം തടയാന്‍ യൂട്യൂബിനോട് ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യാ ടുഡേ ഗ്രൂപ്പുമായി ബന്ധമൊന്നുമില്ലെങ്കിലും അവരുടെ ഉടമസ്ഥതയിലുള്ള ആജ് തക് ചാനലിനോടു ബന്ധമുള്ള പേരാണ് ആജ്തക് ലൈവ് ഉപയോഗിക്കുന്നത്. ചാനലിന്റെ ലോഗോയും അവതാരകരുടെ ചിത്രങ്ങളും ഇവര്‍ വ്യാജമായി ഉപയോഗിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് യൂട്യൂബില്‍നിന്നു പണമുണ്ടാക്കുകയാണ് ഇവര്‍ ഇവര്‍ ചെയ്യുന്നതെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ മൂന്നു ചാനലുകള്‍ക്കും കൂടി 33 ലക്ഷം വരിക്കാരുണ്ട്. 30 കോടിയിലധികം വ്യൂ ഇവരുടെ വിഡിയോകള്‍ക്കു ലഭിച്ചിട്ടുണ്ട്.