ദേശീയം
ഗിനിയിൽ കുടുങ്ങിയ കപ്പലിന്റെ നിയന്ത്രണം നൈജീരിയ ഏറ്റെടുത്തു; നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകും
![](https://citizenkerala.com/wp-content/uploads/2022/11/equatorial-guinea_710x400xt.webp)
ഇക്വിറ്റോറിയല്‍ ഗിനിയയില്‍ തടവിലാക്കിയ ഇന്ത്യക്കാരടക്കമുള്ള ഹീറോയിക്ക് ഇഡുൻ ചരക്ക് കപ്പലിന്റെ നിയന്ത്രണം നൈജീരിയ ഏറ്റെടുത്തു. ഇക്വറ്റോറിയൽ ഗിനിയിൽ കുടുങ്ങിയ ഇന്ത്യന്‍ നാവികരെ നൈജീരിയന്‍ യുദ്ധകപ്പലില്‍ നിന്ന് തിരിച്ച് ചരക്ക് കപ്പലിലേക്ക് തന്നെ മാറ്റിതുടങ്ങി. നൈജീരിയയിലേക്ക് കൊണ്ടുപോകും. ഹീറോയിക് ഇഡുൻ ചരക്ക് കപ്പല്‍ കെട്ടിവലിച്ച് നൈജീരിയലിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം.
നൈജീരിയക്ക് കൈമാറാൻ കൊണ്ടുപോകുന്ന പതിനഞ്ച് അംഗ സംഘത്തിൽ മലയാളിയായ വിജിത്ത്, മിൽട്ടൻ എന്നിവർ ഉൾപ്പെടെ 9 ഇന്ത്യക്കാരാണ് ഉള്ളത്. ഇവരെ ലൂബ തുറമുഖത്തുള്ള നൈജീരിയന്‍ കപ്പലിലേക്ക് നേരത്തെ മാറ്റിയിരുന്നു. പിന്നീട് എല്ലാവരെയും തിരിച്ച് ചരക്ക് കപ്പലിൽ എത്തിച്ചു എന്നാണ് വിവരം. കപ്പല്‍ കെട്ടിവലിച്ച് നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. എന്ത് സംഭവിച്ചാലും നെജീരിയയിലേക്ക് ചേന്ന് നേരിടുമെന്ന് മലയാളി നാവികൻ സനു ജോസ് പറഞ്ഞു. അതേസമയം, കപ്പല്‍ ജീവനക്കാരുടെ മോചനത്തിനായി ഇരുരാജ്യങ്ങളുമായി ചർച്ച നടത്തുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
കപ്പൽ ജീവനക്കാരെ തടവിലാക്കിയതിൽ ഇക്വിറ്റോറിയല്‍ ഗിനിക്കെതിരെ കപ്പൽ കമ്പനി ഹീറോയിക് ഇന്‍ഡുന്‍ അന്താരാഷ്ട്ര ട്രൈബ്യൂണലിനെ അടക്കം സമീപിച്ചിരുന്നു. 15 ദിവസത്തിനുള്ളില്‍ ട്രൈബ്യൂണല്‍ കേസ് പരിഗണിക്കും. വാദം അവസാനിച്ച് 14 ദിവസത്തിനുള്ളില്‍ കേസില്‍ വിധി പറയും. കടലിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള ജർമ്മനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനെയാണ് ഹീറോയിക് ഇഡുൻ കപ്പലിന്‍റെ കമ്പനി സമീപിച്ചത്. നിയമവിരുദ്ധമായി ജീവനക്കാരെ ഇക്വിറ്റോറിയല്‍ ഗിനി തടഞ്ഞുവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. കപ്പൽ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ നൈജീരിയയിലെ ഫെഡറൽ കോടതിയെയും നേരത്തെ കമ്പനി സമീപിച്ചിരുന്നു.