കേരളം
മാധ്യമ പ്രവർത്തകരെ രണ്ടു തട്ടുകളിലായി കാണരുത്; വി.ശിവദാസൻ എം.പി
മാധ്യമ പ്രവർത്തകരെ രണ്ടു തട്ടുകളിലായി കാണുന്നത് നീതീകരിക്കാൻ ആവില്ലെന്നും പ്രാദേശിക മാധ്യമപ്രവർത്തകർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെങ്കിൽ അതിലെ വിഷയങ്ങളും പ്രയാസങ്ങളും എന്താണെന്ന് പഠിക്കാനും ബന്ധപ്പെട്ടവരെ അറിയിക്കാനും തയ്യാറാണെന്ന് വി. ശിവദാസൻ എംപി പറഞ്ഞു.
കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം തലശ്ശേരി ഐഎംഎ ഹാളിലെ നാസർ മട്ടന്നൂർ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം വർക്കിങ്ങ് ചെയർമാൻ എൻ.ധനഞ്ജയൻ അധ്യക്ഷനായി. സംസ്ഥാന രക്ഷാധികാരി ഡോ. മൂസക്കുഞ്ഞ്, ജനകീയ ഡോക്ടർ എ. ജോസഫ്, മുതിർന്ന പത്ര-ദൃശ്യ മാധ്യമ പ്രവർത്തകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കുടുംബ സംഗമം അഡ്വ.സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മാഹി എംഎൽഎ രമേഷ് പറമ്പത്ത് മുഖ്യാതിഥിയായിരുന്നു.
പത്രപ്രവർത്തകരുടെ മക്കളിൽ വിദ്യാഭ്യാസ മേഖലയിൽ മികവുപുലർത്തിയ കുട്ടികളെ സംസ്ഥാന പ്രസിഡൻറ് ജി.ശങ്കർ അനുമോദിച്ചു. ചിത്രകാരൻ കെ.കെ.മാരാർ മുഖ്യ പ്രഭാഷണം നടത്തി. എം.സി. പവിത്രൻ, എൻ.ഹരിദാസ്, സജീവ് മാറോളി, ബഷീർ ചെറിയാണ്ടി, അഡ്വ. എം. എസ്.നിഷാദ്, സംസ്ഥാന ജന.സെക്രട്ടറി മധു കടുത്തുരുത്തി, സംസ്ഥാന വൈസ് പ്രസിഡൻ്റ് സലിം മൂഴിക്കൽ, സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജയേഷ് ചെറുപുഴ, അഭിലാഷ് പിണറായി, സംഘാടകസമിതി ജന. കൺവീനർ ടി കെ അനീഷ് എന്നിവർ സംസാരിച്ചു.
ഉച്ചതിരിഞ്ഞ് നടന്ന പ്രതിനിധി സമ്മേളനം പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധിയും പെൻഷനും അനുവദിക്കണമെന്ന് പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ഡോ. ഹെർമൻ ഗുണ്ടർട്ട് നഗറിൽ സംസ്ഥാന ജന.സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്തു.
സി.ബാബു (പ്രസിഡണ്ട്), എൻ. പ്രശാന്ത്, നാസർ വലിയേടത്ത് (വൈസ് പ്രസിഡണ്ടുമാർ), ടി.കെ. അനീഷ് (ജനറൽ.സെക്രട്ടറി), സന്തോഷ് കൊയിറ്റി, റോമി.പി.ദേവസ്യ (ജോയിൻ്റ്. സെക്രട്ടറിമാർ), ദേവദാസ് മത്തത്തിൽ (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.