ദേശീയം
ആശങ്ക കുറയുന്നു: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തില്‍ താഴെ
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 46,791 കോവിഡ് കേസുകള്‍. ജൂലൈ അവസാനത്തിനു ശേഷം രോഗികള്‍ അരലക്ഷത്തിലും താഴെയെത്തുന്നത് ഇതാദ്യമായിട്ടാണ്.
അതേസമയം, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തോട് അടുക്കുകയാണ്. 75,97,064 ആണ് നിലവിലെ രോഗബാധിതരുടെ എണ്ണം.
587 പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1,15,197 ആയി. നിലവില്‍ 7,48,538 പേര് മാത്രമാണ് ചികിത്സയിലുള്ളത്. 67,33,329 പേരും രോഗമുക്തി നേടി.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ യു.എസിനും പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മരണസംഖ്യയില്‍ മൂന്നാം സ്ഥാനത്തും. യു.എസ് ഒന്നാമതും ബ്രസീല്‍ രണ്ടാമതുമാണ്.