കേരളം
മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാന്‍ നാസ; ആര്‍ട്ടിമിസ് വണ്‍ വിക്ഷേപണം ഇന്ന്
മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ദൗത്യമായ ആർട്ടിമിസ് വണ്ണിന്റെ വിക്ഷേപണം ഇന്ന്. ഓഗസ്റ്റ് 29ന് നടത്താനിരുന്ന വിക്ഷേപണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഇന്ന് രാത്രി 11.47 ന് ആർട്ടിമിസ് വിക്ഷേപിക്കും.
ഫ്യുവൽ ലൈനിലെ ചോർച്ചയെ തുടർന്നാണ് വിക്ഷേപണം മാറ്റേണ്ടി വന്നത്. കഴിഞ്ഞ ശനിയാഴ്ച വിക്ഷേപണത്തിനുള്ള കൗൺഡൗൺ ആരംഭിച്ചിരുന്നു. എന്നാൽ കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം ഏഴ് ലക്ഷത്തോളം ഇന്ധനം വീണ്ടും നിറയ്ക്കേണ്ടി വന്നു. ഇതിനിടയിൽ ഫ്യുവൽ ലൈനിൽ പൊട്ടലും കണ്ടെത്തി. തുടർന്ന് വിക്ഷേപണം മാറ്റി വെക്കുകയാണുണ്ടായത്.
മനുഷ്യന് പകരം സ്പേസ് സ്യൂട്ട് അണിഞ്ഞ പാവകൾ ആണ് ആർട്ടിമിസ് വണ്ണിലുണ്ടാവുക. 46 ടൺ ഭാരമുള്ള റോക്കറ്റിൽ 7700 കിലോഗ്രാമുള്ള ക്യാപ്സ്യൂൾ ഉള്ളിൽ വഹിച്ചുകൊണ്ടായിരിക്കും പറന്നുയരാൻ പോവുക. വിക്ഷേപണത്തിന് ശേഷം 8 മുതൽ 14 ദിവസത്തിനുള്ളിൽ ചന്ദ്രനിൽ ഈ റോക്കറ്റ് എത്തും.