കേരളം
പൊന്മുടി ഒഴികെയുള്ള ഇക്കോടൂറിസം കേന്ദ്രങ്ങൾ തുറക്കും
തിരുവനന്തപുരം വനം ഡിവിഷനിലെ പൊന്മുടി ഒഴികെയുള്ള ഇക്കോടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കും. കല്ലാർ (മീൻമുട്ടി) ഇക്കോ ടൂറിസവും മങ്കയം ഇക്കോ ടൂറിസവും ശനിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തിരുവനന്തപുരം വനം ഡിവിഷൻ അറിയിച്ചു.
പൊന്മുടിയിലെ റോഡുകൾക്ക് ഉണ്ടായിട്ടുള്ള അറ്റകുറ്റ പണികൾ പൂർത്തിയായ ശേഷം മാത്രമേ പൊന്മുടി ഇക്കോടൂറിസം കേന്ദ്രം സഞ്ചാരികൾക്കായി തുറക്കുകയുള്ളു.