ദേശീയം
ജഗ്ദീപ് ധനകർ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി
പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ബിജെപി പാർലിമെന്ററി ബോർഡ് യോഗത്തിലാണ് ദഗ്ദീപ് ധൻകറിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനമായത്. രാജസ്ഥാൻ സ്വദേശിയായ ജഗ്ദീപ് ധൻകർ 2019 ജൂലൈ 30 മുതൽ ബംഗാൾ ഗവണർണറാണ്.
സുപ്രീം കോടതി അഭിഭാഷകനായിരുന്നു. രാജസ്ഥാനിലെ ജുന്‍ജുനുവില്‍ നിന്ന് ജനതാദള്‍ ടിക്കറ്റില്‍ മത്സരിച്ച് ലോക്സഭാംഗമായി. 1993-98ല്‍ കിഷന്‍ഗഡ് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായി.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. കര്‍ഷക കുടുംബത്തില്‍ ജനിച്ച വ്യക്തിയും സാധാരണക്കാരനുമാണ് ധന്‍കറെന്ന് നഡ്ഡ വിശേഷിപ്പിച്ചു.