ദേശീയം
ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍
ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയിലെ റെക്കോര്‍ഡ് വീണ്ടും തിരുത്തി. വിനിമയനിരക്ക് 79.58ലേക്ക് താഴ്ന്നതോടെ, രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ എത്തി.
ആഭ്യന്തര വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതുമാണ് രൂപയുടെ മൂല്യത്തെ പ്രധാനമായി ബാധിക്കുന്നത്. 13 പൈസയുടെ തകര്‍ച്ചയോടെയാണ് ഇന്ന് രൂപയുടെ വിനിമയം ആരംഭിച്ചത്. ഇന്നലെ 79 രൂപ 43 പൈസ എന്ന നിരക്കിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.
ഇന്ന് 13 പൈസയുടെ നഷ്ടം നേരിട്ടതോടെയാണ് രൂപ വീണ്ടും മൂല്യത്തകര്‍ച്ചയിലെ റെക്കോര്‍ഡ് തിരുത്തിയത്. 79 രൂപ 58 പൈസ എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അതായത് ഒരു ഡോളറിന്റെ വില 79 രൂപ 58 പൈസയായി ഉയര്‍ന്നു.