ദേശീയം
ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ വിമാന കമ്പനികള്‍; 15 ശതമാനം വര്‍ധനയ്ക്കു സാധ്യത
![](https://citizenkerala.com/wp-content/uploads/2022/01/airlift_from_kuwait-1.jpg)
വിമാന യാത്രാക്കൂലി ഉയര്‍ത്താതെ മുന്നോട്ടുപോവാനാവില്ലെന്ന് സ്‌പൈസ് ജെറ്റ് സിഎംഡി അജയ് സിങ്. ഇന്ധന വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും കമ്പനികളെ പ്രതികൂലമായി ബാധിക്കുകയാണെന്ന് അജയ് സിങ് പറഞ്ഞു. ടിക്കറ്റ് നിരക്കില്‍ പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെ വര്‍ധന വരുത്തേണ്ടിവരുമെന്ന് സിങ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം ജൂണിനു ശേഷം ഇന്ധന വിലയില്‍ 120 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി സ്‌പൈസ് ജെറ്റ് സിഎംഡി പറഞ്ഞു. ഇതു കമ്പനികള്‍ക്കു താങ്ങാനാവുന്ന സ്ഥിതിയല്ല ഉള്ളത്. വിമാന ഇന്ധനത്തിന്റെ നികുതി കുറയ്ക്കാന്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം. നിലവില്‍ ലോകത്തെഏറ്റവും ഉയര്‍ന്ന നികുതിയാണ് ഇന്ത്യയില്‍ എടിഎഫിനു ചുമത്തുന്നതെന്ന് സിങ് പറഞ്ഞു.
ഇന്ധന വിലയുടെ ഭാരം ഇതുവരെ കമ്പനി തന്നെ താങ്ങുകയായിരുന്നു. പ്രവര്‍ത്തന ചെലവിന്റെ അന്‍പതു ശതമാനവും ഇന്ധന വിലയാണ്. ഇനിയും ഈ നിലയില്‍ മുന്നോട്ടുപോവാനാവില്ലെന്ന് കമ്പനി അറിയിച്ചു.