കേരളം
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലിയില്‍ നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 36,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4590 രൂപയായി. ഇന്നലെ ഒരു പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമായിരുന്നു വില.
കഴിഞ്ഞ ദിവസം സ്വര്‍ണവിലയെ ചൊല്ലി സംസ്ഥാനത്തെ ചില ജുവറികളില് വില കുറച്ച് വ്യാപാരം നടത്തിയത് വിവാദമായിരുന്നു. ബുധനാഴ്ച്ച രണ്ട് വട്ടമായി 1,040 രൂപയോളം കുറവിലാണ് വ്യാപാരം നടത്തിയത്. റെക്കോര്‍ഡ് വിലയില്‍ നിന്നും രണ്ട് ദിവസത്തിനുള്ളില്‍ 800 രൂപയോളം കുറഞ്ഞിരുന്നു. ഒരു ദിവസത്തെ കുറവിന് ശേഷമായിരുന്നു ഇന്നലെ സ്വര്‍ണവില വര്‍ദ്ധിച്ചത്. 2022ലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയായ 37,440ലാണ് സ്വര്‍ണവില എത്തിയിരുന്നത്.
ഫെബ്രുവരി 15 ദിവസത്തിനിടെ സ്വര്‍ണത്തിന് 1,520 രൂപ വര്‍ദ്ധിച്ചിരുന്നു. ഇക്കാലയളവില്‍ ഗ്രാമിന് 190 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഫെബ്രുവരി ആദ്യ ആഴ്ചയിലെ നാല് ദിവസങ്ങളില്‍ സ്വര്‍ണവില 560 രൂപ ഉയര്‍ന്നിരുന്നു. ഫെബ്രുവരി ഒന്ന്, രണ്ടു തീയതികളില്‍ പവന് രേഖപ്പെടുത്തിയ 35,920 രൂപയാണ് മാസത്തെ താഴ്ന്ന നിരക്ക്. ഈ മാസം 10-ാം തീയതി 200 രൂപ വര്‍ദ്ധിച്ച് ഒരു പവന് സ്വര്‍ണത്തിന് 36,640 രൂപയില്‍ എത്തിയിരുന്നു. രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണു പ്രാദേശിക ആഭര വിപണികളില്‍ പ്രതിഫലിക്കുന്നത്.