ദേശീയം
സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികം; റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഇനി ജനുവരി 23ന് തുടങ്ങും

റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഇനിമുതൽ എല്ലാവർഷവും ജനുവരി 23ന് ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ. സുഭാഷ് ചന്ദ്രബോസിൻറെ ജന്മവാർഷിക ദിനം കൂടി ഉൾപ്പെടുത്തി ആഘോഷിക്കാനാണ് പുതിയ ക്രമീകരണം. ഇതുവരെ 24നാണ് റിപ്പബ്ലിക് ദിനാഘോഷം ആരംഭിച്ചിരുന്നത്.
സുഭാഷ് ചന്ദ്രബോസിൻറെ ജന്മവാർഷിക ദിനമായ ജനുവരി 23 ഇതുവരെ പരാക്രമ ദിവസ് ആയിട്ടാണ് സർക്കാർ ആചരിച്ചിരുന്നത്. നേതാജിയുമായി ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളെ കൂടുതൽ പ്രചരിപ്പിക്കാനും സന്ദർശകരെ അവിടേക്ക് എത്തിക്കാനും കേന്ദ്രം പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.