ദേശീയം
തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ; അവശ്യ സർവീസുകൾ മാത്രം
കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളത്. ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. പൊതു ഗതാഗത സംവിധാനങ്ങളും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമടക്കം പ്രവർത്തിക്കില്ല.
അടിയന്തര സര്‍ക്കാര്‍ സര്‍വീസുകള്‍, പാല്‍, പത്രം, പെട്രോള്‍ പമ്പുകള്‍, എടിഎമ്മുകള്‍ തുടങ്ങിയ അവശ്യസര്‍വീസുകള്‍ക്കും ചരക്കുവാഹനങ്ങള്‍ക്കും നിയന്ത്രണമില്ല. ഭക്ഷണശാലകള്‍ക്കു രാവിലെ ഏഴുമുതല്‍ രാത്രി പത്തുവരെ പാര്‍സൽ സര്‍വീസിനായി തുറക്കാം.
ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട് വരാന്ത്യലോക്ഡൗണ് പ്രഖ്യാപിച്ചതിനാൽ വാളയാർ ഉൾപ്പടെയുള്ള അതിർത്തികളിൽ തമിഴ്നാട് പരിശോധന കർശനമാക്കിയിരുന്നു. തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റോ 72 മണിക്കൂർ വരെ മുമ്പെടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റോ കൈയ്യിൽ കരുതണം. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവരോടാണ് ഇപ്പോൾ രേഖകൾ ആവശ്യപ്പെടുന്നത്. ചരക്കു വാഹനങ്ങൾ, കെഎസ്ആർടിസി ഉൾപ്പടെയുള്ള പൊതു ഗതാഗത സംവിധാനങ്ങളെന്നിവ പരിശോധന കൂടാതെ കടത്തി വിടുന്നുണ്ട്.