ദേശീയം
ഇനി മുതല്‍ മദ്യം രുചിച്ച് നോക്കിയ ശേഷം വാങ്ങാം
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ മദ്യവില്‍പന പൂര്‍ണമായും സ്വകാര്യ മേഖലയ്ക്ക്. പുതിയ നയപ്രകാരം 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷോപ്പുകള്‍ പൂര്‍ണമായും എയര്‍ കണ്ടിഷന്‍ ചെയ്തതും സിസിടിവി ഘടിപ്പിച്ചതുമാണ്. ഷോപ്പിംഗ് മാളുകളിലേതുപോലെ ഇഷ്ടമുള്ള ബ്രാന്‍ഡുകള്‍ ആവശ്യക്കാര്‍ക്ക് തെരഞ്ഞെടുക്കാം.
സൂപ്പര്‍ പ്രീമിയം ഷോപ്പുകളില്‍ മദ്യം രുചിച്ച് നോക്കിയ ശേഷം വാങ്ങുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ സ്വകാര്യ മേഖലയിലുണ്ടായിരുന്ന 250 മദ്യവില്പനശാലകള്‍ അടക്കം 850 എണ്ണം ഓപ്പണ്‍ ടെണ്ടര്‍ വഴി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കി. നഗരത്തിലെ 32 സോണുകളില്‍ ഇത്തരത്തില്‍ പുതിയ മദ്യശാലകള്‍ ആരംഭിച്ചു.
റസ്റ്റോറന്റുകളില്‍ മദ്യം കുപ്പികളില്‍ നിറച്ച് വില്‍പന നടത്താനും പുതിയ എക്‌സൈസ് നയത്തില്‍ അനുമതിയുണ്ട്. റസ്റ്റോറന്റുകളില്‍ മദ്യം ഗ്ലാസുകളിലോ ഫുള്‍ ബോട്ടിലുകളിലോ നല്‍കുമെന്നും മദ്യം പുറത്ത് കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ലൈസന്‍സിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തമാണെന്നും നയത്തില്‍ വ്യക്തമാക്കുന്നു