Covid 19
കൊവിഡ് സാഹചര്യം മറച്ചുവെച്ചുവെന്ന ആരോപണത്തിൽ പ്രതികരണവുമായി ഐസിഎംആര്‍
രാജ്യത്തെ കൊവിഡ് സാഹചര്യം മറച്ചുവെച്ചുവെന്ന റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഐസിഎംആര്‍. കൊവിഡ് നിയന്ത്രണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അജണ്ടയാണ് ഇതെന്നാണ് ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ പ്രതികരിച്ചത്.
രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി കൊവിഡ് സാഹചര്യം മറച്ചുവെച്ചുവെന്നാണ് ഐസിഎംആറിന് എതിരെയുള്ള ആരോപണം. കൊവിഡില്‍ തകര്‍ന്ന ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ മെച്ചപ്പെടുത്തുക, ബിഹാര്‍ തെരഞ്ഞെടുപ്പിനായി പ്രചാരണം തുടങ്ങുക എന്നീ മോദിസര്‍ക്കാരിന്‍റെ രണ്ട് അജണ്ടകള്‍ നടപ്പിലാക്കാന്‍ ഐസിഎംആര്‍ രണ്ടാം തരംഗമെന്ന മുന്നറിയിപ്പ് മറച്ചുവെച്ചുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ട്.
സംഭവത്തില്‍ കോണ്‍ഗ്രസ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡിന്റെ യഥാര്‍ത്ഥ ചിത്രം മറച്ചു വയ്ക്കാന്‍ ഐസിഎംആറിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് പറയുന്നു. സാമ്ബത്തിക നില മെച്ചപ്പെടാനും, തെരഞ്ഞെടുപ്പുകള്‍ നടത്താനും രണ്ടാം തരംഗത്തിന്‍്റെ ഗൗരവം കണ്ടില്ലെന്ന് നടിച്ചെന്നും ആരോപണമുണ്ട്.