ദേശീയം
ബോളിവുഡിലെ പ്രമുഖ നിര്‍മാതാവും മാധ്യമപ്രവര്‍ത്തകനുമായ പ്രദീപ് ഗുഹ അന്തരിച്ചു
ബോളിവുഡ് സിനിമ നിര്‍മാതാവും മാധ്യമ പ്രവര്‍ത്തകനുമായിരുന്നു പ്രദീപ് ഗുഹ അന്തരിച്ചു. 68 വയസായിരുന്നു. കാന്‍സര്‍ ബാധിതനായി മുംബൈയിലെ കോകിലാബെന്‍ ദീരുഭായ് അംബാനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ പാപിയ ഗുഹയും മകന്‍ സന്‍കെത് ഗുഹയുമാണ് പ്രദീപിന്റെ മരണവാര്‍ത്ത പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
മീഡിയ, അഡ്വര്‍ട്ടൈസിങ്, മാര്‍ക്കറ്റിംഗ് ബ്രാന്‍ഡിങ് മേഖലയില്‍ നാലു പതിറ്റാണ്ടു നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തന പരിചയമുണ്ട് പ്രദീപ് ഗുഹയ്ക്ക്. ടൈംസ് ഗ്രൂപ്പുമായി ചേര്‍ന്ന് 30 വര്‍ഷം പ്രവര്‍ത്തിച്ചു. കമ്പനിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സീ എന്റര്‍ടെയ്ന്‍മെന്റിന്റെ സിഇഒ ആയും മൂന്നു വര്‍ഷമുണ്ടായിരുന്നു. ഇപ്പോള്‍ 9എക്‌സ് മീഡിയയുടെ എംഡിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഹൃത്വിക് റോഷനും കരിഷ്മ കപൂറും ഒന്നിച്ച ഫിസ, ഫിര്‍ കബി ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. മനോജ് വാജ്‌പെയീ, പ്രിയങ്ക ചോപ്ര, സുഭാഷ് ഗായ്, ലാറ ദത്ത, അദ്‌നാന്‍ സാമി തുടങ്ങിയ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.