ദേശീയം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,457 പേർക്ക് കൊവിഡ്; 375 മരണം
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,457 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 32,393,286 ആയി. 375 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആകെ മരണം 433,964 ആയി. 3,61,340 കൊവിഡ് രോഗികളാണ് രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
അതേ സമയം കൊറോണയുടെ മൂന്നാം തരംഗം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ സജ്ജമാണെന്ന് വാര്‍ത്താവിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍. ഇതിനായി 23,123 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ മൂന്നാം തരംഗം കൂടുതലായി ബാധിച്ചേക്കാമെന്നതിനാല്‍ മികച്ച ശിശുരോഗ പരിചരണം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ ദീര്‍ഘവീക്ഷണമുള്ള നേതാവിന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ ഭാഗ്യാവാനാണ്. രാജ്യത്തെ കൊറോണ സാഹചര്യം വിലയിരുത്തുന്നതിനായി നിരവധി തവണ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മഹാമാരിയെ നേരിടാന്‍ രാജ്യത്തെ സജ്ജമാക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നടത്തുന്ന അശ്രാന്ത പരിശ്രമങ്ങള്‍ക്ക് താന്‍ നിരവധി തവണ സാക്ഷ്യം വഹിച്ചുവെന്നും മന്ത്രി പറഞ്ഞു.