ദേശീയം
കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ സജ്ജമെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍
കൊറോണയുടെ മൂന്നാം തരംഗം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ സജ്ജമാണെന്ന് വാര്‍ത്താവിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍. ഇതിനായി 23,123 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ മൂന്നാം തരംഗം കൂടുതലായി ബാധിച്ചേക്കാമെന്നതിനാല്‍ മികച്ച ശിശുരോഗ പരിചരണം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്വദേശമായ ഹിമാചല്‍ പ്രദേശില്‍ പഞ്ചദിന ജന്‍ ആശിര്‍വാദ് യാത്ര നടത്തുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.കേന്ദ്രമന്ത്രിസഭയുടെ ഭാഗമായതിന് ശേഷം ആദ്യമായാണ് അനുരാഗ് ഠാക്കൂര്‍ സ്വന്തം നാടായ ഹിമാചല്‍ സന്ദര്‍ശിക്കുന്നത്. വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം മുന്നില്‍ കണ്ട് കേന്ദ്രസര്‍ക്കാരും ആരോഗ്യവകുപ്പും എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും സൗജന്യ വാക്‌സിനേഷനായി 35,000 കോടി രൂപ നീക്കിവച്ചതായും മന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ ദീര്‍ഘവീക്ഷണമുള്ള നേതാവിന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ ഭാഗ്യാവാനാണ്. രാജ്യത്തെ കൊറോണ സാഹചര്യം വിലയിരുത്തുന്നതിനായി നിരവധി തവണ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മഹാമാരിയെ നേരിടാന്‍ രാജ്യത്തെ സജ്ജമാക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നടത്തുന്ന അശ്രാന്ത പരിശ്രമങ്ങള്‍ക്ക് താന്‍ നിരവധി തവണ സാക്ഷ്യം വഹിച്ചുവെന്നും മന്ത്രി പറഞ്ഞു.