ദേശീയം
രാജ്യത്ത് ഡെല്‍റ്റ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ട്
രാജ്യത്ത് ഡെല്‍റ്റ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ട്.30230 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 20324 സാമ്ബിളുകളും ഡെല്‍റ്റയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഡെല്‍റ്റ വേരിയന്റ് വ്യാപിക്കുന്നതാണ് പ്രതിരോധശേഷി ആര്‍ജിച്ചശേഷവും രോഗമുണ്ടാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം വൈറസ് പകരുന്നത് തടയുന്നതില്‍ വാക്സിന് ഫലപ്രാപ്തി കുറയുന്നതും പല കാരണങ്ങളില്‍ ഒന്നാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,571 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
ഇതില്‍ പകുതിയിലധികം രോഗികളും കേരളത്തിലാണ്. 21,116 പേര്‍ക്കാണ് വ്യാഴാഴ്ച കേരളത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 36,555 പേര് രോഗമുക്തി നേടുകയും 540 മരണം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 4,33,589 മരണമാണ് കോവിഡ് ബാധയെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്.