ദേശീയം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,549 പുതിയ രോഗികൾ; 442B മരണം
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,549 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,17,26,507 ആയി. 422 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആകെ മരണം 4,25,195 ആയി.
രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 38,887 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,08,96,354 പേർ ഇതുവരെ രോഗമുക്തി നേടി.
അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.70 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 42.47 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനെട്ട് കോടി കടന്നു.
രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ഇപ്പോഴും അമേരിക്ക തന്നെയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. യുഎസില്‍ മൂന്ന് കോടി അന്‍പത്തിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 6.29 ലക്ഷം പേര് മരിച്ചു.പ്രതിദിന രോഗികളുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. ഇരുപത്തിനാല് മണിക്കൂറിനിടെ അരലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.