ദേശീയം
രാജ്യത്ത് ഇന്നലെ 44,230 പേര്‍ക്ക് കോവിഡ്; 555 മരണം
രാജ്യത്ത് ഇന്നലെ 44,230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,360 പേര് രോഗ മുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 555 പേർ മരിച്ചു.
നിലവില്‍ ഇന്ത്യയില്‍ 4,05,155 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 3,15,72,344 ആണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആകെ രോഗ മുക്തർ 3,07,43,972. 555 പേർ മരിച്ചതോടെ ആകെ മരണം 4,23,217 ആയി. രാജ്യത്ത് ഇതുവരെ 45,60,33,754 പേർ വാക്സിൻ സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 4,213,101 ആണ്. രോഗമുക്തി നേടിയവര്‍ 178,489,651 ആണ്.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 628,468 പേരാണ് യുഎസില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. 87,124 പുതിയ കേസുകളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 35,577,109 ആയി ഉയര്‍ന്നു.