Uncategorized
സാങ്കേതിക സര്‍വകലാശാല പരീക്ഷകൾ അതത് കോളജുകളിൽ: ഓൺലൈനായി നടത്തും
സാങ്കേതിക സർവകലാശാലയുടെ വിവിധ പരീക്ഷകൾ അതത് കോളജുകളിൽ ഓൺലൈനായി നടത്തുന്നതിന് മാർഗരേഖ തയ്യാറായി. മാർഗരേഖയ്ക്ക് സർവകലാശാല സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവേണൻസും അനുമതി നൽകി.
അവസാന സെമസ്റ്റർ തിയറി പരീക്ഷകളും ബി.ടെക് (ഓണേഴ്സ്) 7,8 സെമസ്റ്റർ പരീക്ഷകളുമാണ് ഇത്തരത്തിൽ നടത്തുക. ബി.ടെക് എസ്- 8 എഫ്.ടി., പി.ടി. തിയറി പരീക്ഷകൾ ജൂൺ 28-നും ജൂലായ് 12-നുമിടയിൽ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. എം.ബി. എ. ടി-6 എഫ്.ടി., ടി-8 പി.ടി. പരീക്ഷത്തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
കൊവിഡ് വ്യാപനത്തെ തുടർന്ന് പരീക്ഷ എഴുതാനാവാത്ത വിദ്യാർഥികൾക്ക് ജൂലായ് 31നകം ഓൺലൈനായി പരീക്ഷ എഴുതാൻ അവസരം നൽകും. പരീക്ഷ എഴുതേണ്ടവരുടെ പട്ടിക ജൂലായ് 15നുള്ളിൽ ബന്ധപ്പെട്ട കോളജുകൾ സർവകലാശാലയ്ക്ക് കൈമാറണം.
ഇതിനു ശേഷം പരീക്ഷാ ഷെഡ്യൂൾ പ്രസിദ്ധീകരിക്കും സർവകലാശാല നേരത്തെ നിർദേശിച്ച മാതൃകയിൽ പഠിപ്പിച്ച അധ്യാപകരാണ് പരീക്ഷ ചോദ്യപ്പേപ്പറുകൾ തയ്യാറാക്കുക.