ദേശീയം
സംസ്ഥാനങ്ങളില്‍ 1.33 കോടി ഡോസ് വാക്‌സിന്‍ ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനങ്ങളില്‍ 1.33 കോടി ഡേസ് വാക്‌സിന്‍ ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. 25 കോടിയിലധികം കോവിഡ് വാക്‌സിന്‍ നേരിട്ടുള്ള സംസ്ഥാന സംഭരണം വിഭാഗം വഴിയും സൗജന്യമായും സംസ്ഥനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതില്‍ 23,74,21,808 ഡോസുകളാണ് പാഴാക്കല്‍ ഉള്‍പ്പെടെയുള്ള മൊത്തം ഉപഭോഗം.
അതേസമയം വാക്സിന്‍ നയം മാറ്റിയതിന് പിന്നാലെ 44 കോടി ഡോസ് വാക്സിന് ഓര്‍ഡര്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 25 കോടി കോവിഷീല്‍ഡ് വാക്സിനും ബാരത് ബയോടെക്കില്‍ നിന്ന് 19 കോടി ഡോസ് കൊവാക്സിനും ഓര്‍ഡര്‍ നല്‍കിയതായി നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ അറിയിച്ചു. -വഴിയോര കച്ചവടക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും വാക്സിന്‍ നല്‍കാനൊരുങ്ങി ഉത്തര്‍പ്രദേശ്; സ്പെഷ്യല്‍ ക്യാമ്ബുകള്‍ തുറക്കും
ഘട്ടം ഘട്ടമായി 2021 ഡിസംബറിനുള്ളില്‍ 44 കോടി ഡോസ് വാക്സിന്‍ ലഭ്യമാക്കും. പുതിയ ഓര്‍ഡറിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും 30 ശതമാനം തുക മുന്‍കൂറായി നല്‍കിയിട്ടുണ്ടെന്നും വി കെ പോള്‍ വ്യക്തമാക്കി. കൊവാക്സിനും കോവിഷീല്‍ഡ് വാക്സിനും പുറമേ ഇ-കമ്ബനിയുടെ 30 കോടി ഡോസ് വാക്സിന് കൂടി കേന്ദ്രം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇത് സെപ്റ്റംബറോടെ ലഭ്യമാകുമന്നും അദ്ദേഹം വ്യക്തമാക്കി.
ജൂണ്‍ 21 മുതല്‍ രാജ്യത്ത് സൗജന്യ വാക്സിന്‍ നിലവില്‍ വരും. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കും. സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്ന അമ്ബത് ശതമാനം കൂടി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു. ഇനി സംസ്ഥാനങ്ങള്‍ക്ക് വാക്സിനു വേണ്ടി പണം മുടക്കേണ്ടി വരില്ല. വാക്സിന്റെ ചെലവ് പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ ആയിരിക്കും നിര്‍വഹിക്കുക.
സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങി. സ്വകാര്യ ആശുപത്രികള്‍ വാക്‌സിന് വില കൂട്ടി വില്‍പ്പന നടത്തി ലാഭമുണ്ടാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. കേന്ദ്ര ഉത്തരവ് പ്രകാരം കോവിഷീല്‍ഡ് വാക്‌സിന് പരമാവധി 780 രൂപയും കോവാക്‌സിന് പരമാവധി 1410 രൂപയും റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്നിക്-വി വാക്‌സിന് 1145 രൂപയും ഈടാക്കാം. ടാക്സ്, 150 രൂപ സര്‍വീസ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. വാക്‌സിന്‍ ഡോസിന് അഞ്ചുശതമാനം ജിഎസ്ടിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഷീല്‍ഡ് – 30 രൂപ, കൊവാക്‌സിന്‍ – 60 രൂപ, സ്പുട്‌നിക് V – 47 രൂപ എന്നിങ്ങനെയാണ് ജിഎസ്ടി നിരക്ക്