Uncategorized
ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചു 4 മരണം
![1](https://citizenkerala.com/wp-content/uploads/2021/05/1.jpg)
ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര കവലയ്ക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുഞ്ഞടക്കം നാലുപേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.
കാറില്‍ ആറുപേരുണ്ടായിരുന്നെന്നാണ് വിവരം. അതില്‍ നാല് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ആയിഷ ഫാത്തിമ (25), റിയാസ് (27), ബിലാൽ (5), ഉണ്ണിക്കുട്ടൻ (20) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ടുപേർക്കും ലോറിയിൽ ഉണ്ടായിരുന്ന രണ്ട് പേർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ് ചികിത്സയിലുള്ള രണ്ട് പേരുടെയും നില ഗുരുതരമാണ്.
കായംകുളത്തുനിന്ന് എറണാകുളത്തേക്ക് പോയ ഇന്നോവ കാര്‍ എതിര്‍ദിശയില്‍നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ അമിതവേഗത്തിലായിരുന്നെന്നാണ് വിവരം