ദേശീയം
കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്റെ മറവില്‍ വ്യാജ ആപ്ലിക്കേഷനുകള്‍; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍
![fake](https://citizenkerala.com/wp-content/uploads/2021/05/fake.jpg)
കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്റെ മറവില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ വ്യാജ കൊവിന്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന മുന്നറിയിപ്പുമായി അധികൃതര്‍. ഇന്ത്യന്‍ കംപ്യൂട്ടർ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
രജിസ്ട്രേഷന്റെ പേരില്‍ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ പാസ്വേര്ഡുകളും മറ്റ് വിവരങ്ങളും ചോര്‍ത്തുകയാണ് ലക്ഷ്യം.അതിനാല്‍ വാക്സിന്‍ രജിസ്ട്രേഷന് നടത്തുന്നത് ഔദ്യോഗികമായ കൊവിന്‍ സൈറ്റുകളിലും ആപ്പുകളിലും തന്നെയാണോ എന്ന് ഉറപ്പാക്കണമെന്ന് സി.ഇ.ആര്‍.ടി ഇന്‍ പറയുന്നു.
വൈറല്‍ എസ്.എം.എസുകളിലൂടെയാണ് ആപ്ലിക്കേഷനുകള്‍ പ്രചരിപ്പിക്കുന്നത്. എസ്.എം.എസിലുണ്ടാകുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ചില ആപ്പുകള്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ആവുകയും വിവരങ്ങള്‍ ചോര്‍ത്തുകയുമാണ് ചെയ്യുന്നത്.
കൊവിഡ് വാക്സിന്‍ രജിസ്ട്രേഷനുകള്‍ നടത്താമെന്ന് വ്യാജമായി അവകാശപ്പെടുന്ന ഫിഷിംഗ്, വ്യാജ ഡൊമെയ്‌നുകള്‍, ഇ മെയിലുകള്‍, എസ്.എം.എസുകള്‍, ഫോണ്‍ കോളുകള്‍ എന്നിവയിലെല്ലാം ജാഗ്രത പാലിക്കണമെന്ന് സാങ്കേതിക മേഖലയിലുള്ളവരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.