ദേശീയം
സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി രമണ ചുമതലയേറ്റു
ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാമത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി.രമണ ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ആന്ധ്രാപ്രദേശിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച എന്‍.വി.രമണ 2000 ജൂണിലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2014ല്‍ അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.
ജമ്മു കശ്മീരില്‍ ഇന്‍ര്‍നെറ്റ് നിരോധിച്ചത് പുന:പരിശോധിക്കണം എന്ന് നിര്‍ദേശിച്ച സുപ്രീംകോടതി ബെഞ്ചിലും സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫിസ് ആര്‍ടിഐ നിയമത്തിന് കീഴില്‍ വരുമെന്ന് വിധിച്ച ബെഞ്ചിലും ജസ്റ്റിസ് രമണ അംഗമായിരുന്നു.
1957 ആഗസ്റ്റ് 27ന് ജനിച്ച അദ്ദേഹത്തിന് 2022 ആഗസ്റ്റ് 26 വരെ സര്‍വ്വീസ് ബാക്കിയുണ്ട്. ആര്‍.എഫ്. നരിമാനാണ് രമണക്ക് ശേഷം സുപ്രിം കോടതിയിലെ സീനിയര്‍ ജഡ്ജ്. അദ്ദേഹം ഈ ആഗസ്റ്റ് 12ന് വിരമിക്കും.