ദേശീയം
ചില സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ പാഴാക്കി കളയുകയാണെന്ന് ആരോഗ്യ മന്ത്രാലയം
രാജ്യം വാക്‌സിന്‍ ക്ഷാമം നേരിടുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് വാക്‌സിന്‍ ലഭ്യത പ്രശ്‌നമല്ലെന്നും ചില സംസ്ഥാനങ്ങള്‍ വാക്‌സിന്‍ പാഴാക്കി കളയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവില്‍ ലോകത്ത് ഏറ്റവും മുന്നിലാണ് ഇന്ത്യ. എല്ലാ സംസ്ഥാനങ്ങള്‍ക്കും 13.10 കോടി വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. വാക്സിനില്‍ ക്ഷാമമുണ്ടെന്ന പരാതിയുമായെത്തിയ മഹാരാഷ്ട്ര അഞ്ച് ലക്ഷം ഡോസ് വാക്സിന്‍ പാഴാക്കി കളഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പശ്ചിമ ബംഗാള്‍, കേരളം, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ വാക്സിന്‍ ഒന്നും തന്നെ പാഴാക്കിയിട്ടില്ല. ഇവിടുത്തെ പാഴാക്കല്‍ നിരക്ക് പൂജ്യം ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ചില സംസ്ഥാനങ്ങള്‍ 8 മുതല്‍ 7 ശതമാനം വരെ വാക്സിന്‍ പാഴാക്കിക്കളഞ്ഞു. 10.85 കോടിയിലധികം പേര്‍ക്ക് രാജ്യത്ത് ഇതുവരെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെയ്പ്പ് നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 40 ലക്ഷത്തിലധികം പേര്‍ വാക്‌സിന്‍ ഡോസ് സ്വീകരിച്ചു. മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ അതീവ രൂക്ഷമാണെന്നും രോഗികളുടെ എണ്ണം ഉയരുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.