ദേശീയം
കൊവിഡ് രണ്ടാം തരംഗം കുട്ടികളെ രൂക്ഷമായി ബാധിക്കുന്നുവെന്ന് പഠനം
കൊവിഡിന്റെ രണ്ടാം തരംഗം കുട്ടികളെയും യുവാക്കളെയും കൂടുതല്‍ രൂക്ഷമായി ബാധിക്കുന്നതായി പഠനം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം മാര്‍ച്ച് മുതല്‍ 79,688 കുട്ടികള്‍ക്കാണ് കൊവിഡ് ബാധിച്ചത്. അഞ്ചു സംസ്ഥാനങ്ങളിലായാണ് ഇത്രയും കുട്ടികള്‍ക്ക് കൊവിഡ് ബാധിച്ചത്. നിലവില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ ഇല്ലെന്നതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ആസ്ട്ര സെനെകയുടെ വാക്സിന്‍ കുട്ടികളില്‍ കുത്തിയവയ്ക്കുന്നത് രക്തം കട്ടപിടിക്കാന്‍ കാരണാമാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ വാക്‌സിന്‍ കുത്തിവച്ച ഏഴു കുട്ടികള്‍ മരിക്കുയും ചെയ്തിരുന്നു.
മാര്‍ച്ച് ഒന്നുമുതല്‍ മഹാരാഷ്ട്രയില്‍ 60,940 കുട്ടികള്‍ക്കു കൊവിഡ് ബാധിച്ചു. ഇതില്‍ 9,882 പേരും അഞ്ചു വസ്സില്‍ താഴെയുള്ള കുട്ടികളായിരുന്നു. ചത്തീസ്ഗഡില്‍ 5,940 കുട്ടിള്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ അഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ 922 ആണ്. കര്‍ണാടകയില്‍ ഇത് 7,327 ഉം 871ഉം ആണ്.
യുപിയില്‍ ഇത് യഥാക്രമം 3004ഉം 471ഉം ആണ്. ഡല്‍ഹിയില്‍ 2,733 ഉം 441 ഉം ആണ്.