ദേശീയം
കൊവിഡ് വാക്സിന് കയറ്റുമതിക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ
കൊവിഡ് വാക്സിന് കയറ്റുമതിക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. വാക്സിന് കയറ്റുമതി നിരോധിച്ചിട്ടില്ലെന്നു മാത്രമല്ല, 80ല്‍പരം രാജ്യങ്ങളിലേക്ക് 6.44 കോടി ഡോസ് വാക്സിന് അയച്ച് ഇക്കാര്യത്തില്‍ മറ്റു രാജ്യങ്ങളേക്കാള്‍ മുന്നിലാണ് ഇന്ത്യയെന്നും മന്ത്രാലയ വക്താവ് അരിന്‍ഡം ബഗ്ചി വിശദീകരിച്ചു.
കയറ്റുമതി ചെയ്തതില്‍ 104 ലക്ഷം ഡോസ് സൗജന്യമാണ്. 357 ലക്ഷം വാണിജ്യാടിസ്ഥാനത്തിലും 182 ലക്ഷം കോവാക്സ് സംരംഭത്തിന്റെ ഭാഗമെന്ന നിലയിലുമാണ്.
‘വാക്സിന് മൈത്രി’ എന്ന് പേരിട്ട ഈ വിതരണം വിജയകരമായിരുന്നുവെന്നും ലോകത്തുടനീളം കൈയടി നേടിയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അവകാശപ്പെട്ടു.