ദേശീയം
സാമ്പത്തിക മേഖല വീണ്ടും തളർച്ചയിലേക്ക്; സ്വാഭാവിക റബ്ബറിന്റെ ഡിമാന്റ് കുറയും
യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സാമ്പത്തിക മേഖല വീണ്ടും തളർച്ചയിലേക്ക്. ഇന്ത്യന്‍ വിപണിയില്‍ സ്വാഭാവിക റബറിന്റെ വില കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു കഴിഞ്ഞ വാരം രേഖപ്പെടുത്തിയത്.
ആര്‍എസ്എസ് 4 റബറിന് കിലോയ്ക്ക് 171 രൂപ വരെയായിരുന്നു.എന്നാൽ റബര്‍ വിലയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ് ഇനിയും തുടരുവാനാണ് സാധ്യത. എന്നാല്‍ വിതരണത്തിലുണ്ടാകാവുന്ന കുറവ് വരും ദിനങ്ങളില്‍ വിലയെ താങ്ങുകയും നഷ്ടം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്തേക്കാം.
ആവശ്യകതയിലുണ്ടായ വര്‍ധനയും അതിനനുസരിച്ച് വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യവുമാണ് സ്വാഭാവിക റബറിന്റെ വിലയെ ഇതുവരെ താങ്ങി നിര്‍ത്തിയത്. എന്നാല്‍ വിദേശ വിപണികളില്‍ സ്വാഭാവിക റബ്ബറിനുണ്ടായ വിലക്കുറവ് നമ്മുടെ വിപണിയേയും ബാധിക്കും.ക്രൂഡോയില്‍ വിലയിലുണ്ടായ മാറ്റവും വിപണിയെ ബാധിച്ചിട്ടുണ്ട്.