Covid 19
രാജ്യത്ത് കൊവിഡ് കുതിപ്പ് തുടരുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 62,258 പേര്‍ക്കു കൂടി കൊവിഡ്
രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 30,386 പേര്‍ കൂടി രോഗമുക്തി നേടുകയും 291 പേര്‍ കൂടി രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 1,19,08,910 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,12,95,023 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി നിലവിൽ 4,52,647 പേർ ചികിത്സയിലുണ്ട്. 1,61,240 പേര്‍ക്കാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ഇതുവരെ ജീവന്‍ നഷ്ടമായത്.
ഇതിനോടകം 5,81,09,773 പേര്‍ക്കാണ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുള്ളത്.മാര്‍ച്ച് 26 വരെയുള്ള കണക്കുകള്‍ പ്രകാരം 23,97,69,553 സാമ്പിളുകള്‍ പരിശോധിച്ചതായും ഇതില്‍ വെള്ളിയാഴ്ച മാത്രം 11,64,915 സാമ്പിളുകള്‍ പരിശോധിച്ചതായും ഐസിഎംആർ അറിയിച്ചു.
മഹാരാഷ്ട്രയിൽ നാളെമുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തും. ഷോപ്പിംഗ് മാളുകൾ രാത്രി 8 മുതൽ രാവിലെ 7 മണി വരെ അടച്ചിടും. വിമാനയാത്രയ്ക്കിടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.