Connect with us

ദേശീയം

പിഎഫ് വരിക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ഇനി മുതല്‍ ജോലി ചെയ്യുന്ന സ്ഥാപനം മാറുമ്ബോള്‍ ഓരോ വ്യക്തിക്കും സ്വയംതന്നെ പിഎഫ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് ‘എക്‌സിറ്റ്’ തീയതി പുതുക്കാം !

Published

on

20210210 094538

ശമ്ബളക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത! ഇനി മുതല്‍ ജോലി ചെയ്യുന്ന സ്ഥാപനം മാറുമ്ബോള്‍ ഓരോ വ്യക്തിക്കും സ്വയംതന്നെ പിഎഫ് (പ്രോവിഡന്റ് ഫണ്ട്) അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് ‘എക്‌സിറ്റ്’ തീയതി പുതുക്കാം. നാളിതുവരെ പഴയ കമ്ബനിയാണ് മുന്‍ ജീവനക്കാരുടെ എക്‌സിറ്റ് തീയതി നല്‍കിയിരുന്നത്.
പലപ്പോഴും കമ്ബനികള്‍ എക്‌സിറ്റ് തീയതി പുതുക്കാന്‍ സഹകരിക്കുന്നില്ലെന്ന് സ്ഥാപനം വിട്ടുപോകുന്ന ജീവനക്കാര്‍ പരാതി ഉയര്‍ത്താറുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇപിഎഫ് സംഘടന (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) പുതിയ തീരുമാനവുമായി രംഗത്തെത്തുന്നത്.

പിഎഫ് ചട്ടം പ്രകാരം എക്‌സിറ്റ് തീയതി രേഖപ്പെടുത്താത്ത പിഎഫ് വരിക്കാര്‍ക്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാനോ പഴയ സ്ഥാപനത്തില്‍ നിന്നും പുതിയ സ്ഥാപനത്തിലേക്ക് അക്കൗണ്ട് കൈമാറാനോ സാധിക്കില്ല. എന്തായാലും പിഎഫ് വരിക്കാര്‍ക്ക് എക്‌സിറ്റ് തീയതി പുതുക്കാന്‍ നേരിട്ട് അവസരമൊരുങ്ങുമ്ബോള്‍ ജോലി മാറ്റവുമായി ബന്ധപ്പെട്ട നടപടികളുടെ സങ്കീര്‍ണത കുറയും. എക്‌സിറ്റ് തീയതി ഓണ്‍ലൈനില്‍ത്തന്നെ പുതുക്കാനാണ് പിഎഫ് വരിക്കാര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പിഎഫ് അക്കൗണ്ടിലെ എക്‌സിറ്റ് തീയതി എങ്ങനെ പുതുക്കാമെന്ന് ചുവടെ കാണാം.
1. ആദ്യം ഇപിഎഫ്‌ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ചെല്ലണം. www.epfindia.gov.in എന്ന വെബ്‌സൈറ്റില്‍ കടന്നതിന് ശേഷം യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്ബറും (യുഎഎന്‍) പാസ്‌വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യുക.

2. സ്വന്തം പിഎഫ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തതിന് ശേഷം മാനേജ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ‘മാര്‍ക്ക് എക്‌സിറ്റ്’ ക്ലിക്ക് ചെയ്യുക. ‘സെലക്‌ട് എംപ്ലോയ്‌മെന്റ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പട്ടികയില്‍ നിന്നും പിഎഫ് അക്കൗണ്ട് നമ്ബര്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്.

3. തുടര്‍ന്ന് എക്‌സിറ്റ് തീയതി നല്‍കാം; സ്ഥാപനം മാറാനുള്ള കാരണവും ഇവിടെ നല്‍കണം.
4. മേല്‍പ്പറഞ്ഞ വിവരങ്ങള്‍ നല്‍കിയതിന് ശേഷം ഒടിപി (ഒറ്റത്തവണ പാസ്‌വേഡ്) ലഭിക്കാനുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യാം. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്ബറിലേക്ക് രഹസ്യ ഒടിപി കോഡെത്തും. ഒടിപി നമ്ബര്‍ കൊടുത്തുകഴിഞ്ഞാല്‍ അപ്‌ഡേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യാം. തുടര്‍ന്ന് പ്രത്യക്ഷപ്പെടുന്ന ‘ഓകെ’ ടാബില്‍ ക്ലിക്ക് ചെയ്യുന്നപക്ഷം നിങ്ങളുടെ എക്‌സിറ്റ് തീയതി പുതുക്കപ്പെടും.

ഇതേസമയം, ഒരു കാര്യം പ്രത്യേകം ഓര്‍മ്മിക്കുക. പഴയ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച്‌ രണ്ടു മാസം കഴിഞ്ഞാല്‍ മാത്രമേ എക്‌സിറ്റ് തീയതി രേഖപ്പെടുത്താന്‍ പാടുള്ളൂ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240630 124558.jpg 20240630 124558.jpg
കേരളം2 hours ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

20240630 114612.jpg 20240630 114612.jpg
കേരളം3 hours ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

20240630 090714.jpg 20240630 090714.jpg
കേരളം5 hours ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

20240630 071553.jpg 20240630 071553.jpg
കേരളം7 hours ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

ebulljet accident .webp ebulljet accident .webp
കേരളം1 day ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

Screenshot 20240629 123339 Opera.jpg Screenshot 20240629 123339 Opera.jpg
കേരളം1 day ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

20240628 184231.jpg 20240628 184231.jpg
കേരളം2 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

fishing ban3.jpeg fishing ban3.jpeg
കേരളം2 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

20240628 145607.jpg 20240628 145607.jpg
കേരളം2 days ago

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശകമ്മീഷന്‍

20240628 133404.jpg 20240628 133404.jpg
കേരളം2 days ago

സൂപ്പർ ലീഗ് കേരള; നടൻ പൃഥ്വിരാജ് കൊച്ചി പൈപ്പേഴ്സിന്റെ സഹ ഉടമ

വിനോദം

പ്രവാസി വാർത്തകൾ