ദേശീയം
കോവിഷീല്‍ഡ് ഉല്പാദനം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചു
സര്‍ക്കാരില്‍ നിന്ന് പുതിയ ഓര്‍ഡര്‍ കിട്ടാത്തതിനാല്‍ കോവിഷീല്‍ഡ് ഉല്പാദനം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.സീറവുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ 20 ലക്ഷം ഡോസുകള്‍ കഴിഞ്ഞ ആഴ്ച ബ്രസീലിലേക്കു കയറ്റി അയച്ചിരുന്നു.
വിദേശകയറ്റുമതിക്ക് തടസ്സമില്ലെങ്കിലും അതിനും വിചാരിച്ച വേഗമില്ലെന്നാണ് സൂചന. ഓക്സ്ഫഡ് വികസിപ്പിച്ച് സീറം ഉല്പാദിപ്പിക്കുന്ന കോവിഡ് വാക്സീന് ആദ്യ ഡോസില്‍ തന്നെ 67% വരെ കോവിഡ് വ്യാപനം തടയുമെന്നാണ് പഠനം തെളിയിച്ചത്.
അതേസമയം പിന്നാക്ക രാജ്യങ്ങള്‍ക്കുള്ള കോവാക്സ് പദ്ധതിയിലേക്കു 110 കോടി ഡോസ് കൂടി നല്കാന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ കരാറൊപ്പിട്ടു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement