Covid 19
വാക്‌സിന്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട് കൊവിഡ് മരണങ്ങളില്‍ 90% വാക്‌സിനെടുക്കാത്തവര്‍
കൊവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിനുകള്‍ ഫലപ്രദമാണെന്നും മരണം തടയുമെന്നും ആരോഗ്യവകുപ്പിന്റെ പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തുണ്ടായ കൊവിഡ് മരണങ്ങളില്‍ 90ശതമാനവും വാക്‌സിനെടുക്കാത്തവരാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.
ജൂണ്‍ 18മുതല്‍ സെപ്തംബര്‍ 3വരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചവരില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇക്കാലളവില്‍ മരിച്ച 9195പേരില്‍ 905പേര്‍ (9.84 ശതമാനം) മാത്രമാണ് വാക്‌സിനെടുത്തിരുന്നത്. 8290പേര്‍ ഒരു ഡോസ് വാക്‌സിന്‍പോലും സ്വീകരിക്കാത്തവരാണ്. വാക്‌സിന്‍ എടുത്ത ശേഷം മരണപ്പെട്ടവരില്‍ 700 പേരും ഒരു ഡോസ് മാത്രം വാക്‌സിന്‍ സ്വീകരിച്ചവരാണ്.
രണ്ട് ഡോസ് വാക്‌സിനെടുത്തിട്ടും മരണപ്പെട്ടത് ഇരുനൂറോളം പേര്‍ മാത്രമാണ്. ഇവരില്‍ പലര്‍ക്കും മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാലയളവില്‍ തൃശൂര്‍ ജില്ലയിലായിരുന്നു ഏറ്റവുമധികം രോഗബാധയുണ്ടായത്. ഓരോ ജില്ലയിലും ശരാശരി 15 പേര്‍ മാത്രമാണ് രണ്ട് ഡോസ് വാക്‌സിനെടുത്തിട്ടും മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.