Connect with us

കേരളം

13 ഇനം സാധനങ്ങൾക്ക് അന്ന് 680 രൂപ, ഇപ്പോഴത് 940! സപ്ലൈകോ വിലവർധന കണക്കുകളിങ്ങനെ…

Published

on

supplyco items

ജനങ്ങൾക്ക് ഇരുട്ടടിയേൽപിച്ചാണ് സപ്ളൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില സർക്കാർ കൂട്ടിയത്. മൂന്ന് രൂപ മുതൽ 46 രൂപവരെയാണ് കൂടിയത്. സബ് സിഡി 35 ശതമാനമാക്കി കുറച്ചതോടെ തുവരപരിപ്പിന് 46 രൂപയും മുളകിനും നാല്പത്തിനാലര രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്.

പൊതുവിപണിയിലെ പൊള്ളും വിലക്കാലത്ത് പാവങ്ങൾക്കുണ്ടായിരുന്ന ആശ്വാസമാണ് നഷ്ടമാകുന്നത്.  സപ്ളൈകോയിലും ഇനി അവശ്യസാധനങ്ങൾക്ക് വലിയ വില കൊടുക്കണം. 37.50 രൂപയുണ്ടായിരുന്ന അര കിലോ മുളകിന് ഇനി 82 രൂപ നൽകണം. തുവര പരിപ്പ് ഒരു കിലോക്ക് കൂടിയത് 46 രൂപ. വൻപയറിന് 31 രൂപയും വൻ കടലക്ക് 27 രൂപയും ഉഴുന്നിന് 29 രൂപയും ചെറുപയറിന് 19 രൂപയുമാണ് കൂടിയത്. ജയ അരിക്കു് 4 രൂപയും കുറവക്കും മട്ട അരിക്കും 5 രൂപ വീതവും കൂടി. മൂന്ന് രൂപ അധികം നൽകണം ഇനി പച്ചരി കിട്ടാൻ. 13 ഇനം സാധനങ്ങളുടെയും സബ് സിഡി 35 ശതമാനമാക്കി കുറക്കണമെന്ന വിദഗ്ധസമിതി ശുപാർശ അംഗീകരിച്ചുകൊണ്ടാണ് സർക്കാർ വിലകൂട്ടിയത്.

13 ഇനം സാധനങ്ങൾ കിട്ടാൻ നേരത്തെ 680 രൂപ മതിയായിരുന്നെങ്കിൽ ഇന് 940 രൂപ കൊടുക്കണം.  2016ൽ അധികാരമേറ്റ ഇടത് സർക്കാർ അഞ്ച് വർഷം വരെ സബ്സിഡി സാധനങ്ങൾക്ക് വിലകൂട്ടില്ലെന്നായിരുന്നു പ്രഖ്യാപിച്ചത്. അതിന് ശേഷവും വിലയിൽ തൊടാത്തത് ക്രെഡിറ്റായി മുഖ്യമന്ത്രി അടക്കം എടുത്തുപറഞ്ഞിരുന്നു. വിപണിയിൽ ഇടപെട്ടതിന് സപ്ളൈകോക്കുള്ള വൻകുടിശ്ശിക നികത്താൻ സർക്കാറിന് പണമില്ലാത്തതിനാലാണ് ജനത്തിന്റെ വയറ്റത്തടിച്ചുള്ള വിലകൂട്ടലിന് സർക്കാർ അനുമതി നൽകിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version