Connect with us

കേരളം

വിവാഹ വാഗ്ദാനം നല്‍കി 52കാരിക്ക് പീഡനം; 66 കാരന്‍ അറസ്റ്റില്‍

Published

on

വിവാഹ വാഗ്ദാനം നൽകി 52 കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി രാജാക്കാട് എൻ.ആർ സിറ്റി ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ സുരേഷ് .പി (66) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ രോഗിയായ ഭാര്യയെ പരിചരിക്കുന്നതിനായി എത്തിയ 52 കാരിയെയാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പുതുപ്പള്ളി ഭാഗത്ത് നിന്ന് പിടികൂടുകയുമായിരുന്നു.

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ.ശ്രീജിത്ത്, എസ്.ഐ പ്രസന്നകുമാർ, മുഹമ്മദ് നൗഷാദ്, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത്, സുജീഷ്, വിപിൻ,അജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

സമാനമായ മറ്റൊരു സംഭവത്തില്‍ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിന് പിന്നാലെ കേരള പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്ന മലയാളി ചെന്നൈയിൽ പിടിയിലായിരുന്നു. ദോഹയിൽ നിന്നെത്തിയ തൃശൂർ സ്വദേശി ആബേൽ അബൂബക്കറാണ് അറസ്റ്റിലായത്. ലൈംഗികാതിക്രമം, വഞ്ചന അടക്കം കേസുകളിൽ ഇയാൾ പ്രതിയാണ്. വിദേശത്തുനിന്ന് തിരിച്ചെത്തിയപ്പോൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. പ്രതിയെ കേരളാ പൊലീസിന് കൈമാറി.

മെയ് ആദ്യ വാരത്തില്‍ രാജപുരത്ത് 19കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ റെനിൽ വർഗീസാണ് പിടിയിലായത്. കോളിച്ചാൽ പതിനെട്ടാംമൈൽ സ്വദേശിയാണ് റെനിൽ വർഗീസ്. കാഞ്ഞങ്ങാട് – പാണത്തൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറാണ് 39 വയസുകാരനായ ഇയാൾ. ബസിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന 19 വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കിയാണ് സൗഹൃദം സ്ഥാപിച്ചത്.

രണ്ട് വര്‍ഷം മുന്‍പ് തിരുവനന്തപുരം കാരക്കോണത്ത് മധ്യവയസ്‌ക ഷോക്കേറ്റ് മരിച്ചതില്‍ ഇരുപത്തിയാറുകാരനായ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് മാസം മുൻപായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിങ്കരയിൽ ബ്യുട്ടി പാർലർ നടത്തി വരികയായിരുന്നു ശാഖ. നേരത്തെ ഇവർ ഒറ്റയ്ക്ക് ആയിരുന്നു താമസം. രണ്ട് വർഷം മുമ്പാണ് അരുണുമായി ഇവർ സൗഹൃദത്തിൽ ആയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version