Connect with us

കേരളം

3 ലക്ഷം കൊടുത്താൻ ആറു ലക്ഷത്തിന്റെ കള്ളനോട്ട്, കെണിയൊരുക്കി പൊലീസ്; അന്തർ സംസ്ഥാന കള്ളനോട്ട് സംഘം പിടിയിൽ

Published

on

money

അന്തർ സംസ്ഥാന കള്ളനോട്ട് സംഘത്തെ വലയിലാക്കി പൊലീസ്. 3 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറം​ഗ സംഘമാണ് പിടിയിലായത്. ഇടുക്കി ജില്ലാ പൊലീസിന്റെ നാർകോട്ടിക് സ്ക്വാഡും കമ്പംമെട്ട് പൊലീസും ചേർന്നു നടത്തിയ നീക്കത്തിലാണ് തമിഴ്നാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘം പിടിയിലായത്.

തമിഴ്നാട്ടിൽ നിന്നു കള്ളനോട്ട് വിതരണം ചെയ്യാനെത്തുന്ന സംഘത്തെക്കുറിച്ചു ലഭിച്ച സൂചനയെ തുടർന്നാണ് ഓപ്പറേഷൻ ഫേക് നോട്ട് ആവിഷ്കരിച്ചത്. കള്ളനോട്ട് സംഘത്തിന്റെ ഇടനിലക്കാരനുമായി ബന്ധം സ്ഥാപിച്ചുകൊണ്ട് സംഘത്തിന് പൊലീസ് വലവിരിക്കുകയായിരുന്നു. 3 ലക്ഷം രൂപ നൽകിയാൽ 6 ലക്ഷം രൂപയുടെ കള്ളനോട്ട് എത്തിക്കാമെന്നു സംഘം അറിയിച്ചു. 1.5 ലക്ഷം രൂപ നൽകാമെന്നു പൊലീസ് അറിയിച്ചു. പണം കൈമാറാനെത്തിയപ്പോഴാണ് ആറംഗം സംഘം വലയിലായത്.

കോയമ്പത്തൂർ സ്വദേശികളായ ചുരുളി (32), ചിന്നമന്നൂർ മഹാരാജൻ (32), കുമളി സ്വദേശി സെബാസ്റ്റ്യൻ (42), കമ്പം സ്വദേശി മണിയപ്പൻ (30), വീരപാണ്ടി സ്വദേശി പാണ്ടി ( 53), ഉത്തമപാളയം സ്വദേശി സുബയ്യൻ (53) എന്നിവരാണു പിടിയിലായത്. ഇവരുടെ വാഹനത്തിന്റെ മുകൾഭാഗത്തെ രഹസ്യ അറയിൽ 1 ലക്ഷം രൂപ കണ്ടെത്തി. റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 100 രൂപ നോട്ടിന്റെ 30 കെട്ടുകളാണു പിടിച്ചെടുത്തത്. ഇവരോടൊപ്പം എത്തിയ 2 പേർ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിന്ന് 2 ലക്ഷം രൂപയും കള്ളനോട്ട് കടത്താൻ ഉപയോഗിച്ച 2 വാഹനങ്ങളും പിടിച്ചെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version