Connect with us

ക്രൈം

കള്ളിൽ സ്പിരിറ്റ് കലർത്തി വിൽപ്പന, എക്സൈസ് പരിശോധനയിൽ പിടിച്ചെടുത്തത് 588 ലിറ്റർ

Screenshot 2024 03 27 155437

തൃശൂര്‍ എസ്.എൻ. പുരത്തെ  ഷാപ്പില്‍ നിന്ന് 588 ലിറ്റർ സ്പിരിറ്റ് കലര്‍ത്തിയ കള്ള് പിടിച്ചെടുത്തു. സംഭവത്തില്‍ കള്ള് ഷാപ്പ് മാനേജറെ റിമാന്‍ഡ് ചെയ്തു. ഷാപ്പ് അടച്ചുപൂട്ടി.ശ്രീനാരായണപുരം സെന്‍ററിന് പടിഞ്ഞാറു ഭാഗത്തുള്ള  പോഴങ്കാവ് ഷാപ്പില്‍ നിന്നാണ് 21 കന്നാസുകളിലായി  സൂക്ഷിച്ചിരുന്ന 588 ലിറ്റര്‍ സ്പിരിറ്റ് കലര്‍ന്ന കള്ള് എക്‌സൈസ് സംഘം പരിശോധനയില്‍ പിടിച്ചെടുത്തത്.

ഷാപ്പ് ലൈസന്‍സിയായ ചാലക്കുടി  മുരിങ്ങൂർ വടക്കുംമുറി പുത്തൻത്തറ വീട്ടിൽ  സൈജു, ഷാപ്പ് മാനേജരായ ശ്രീനാരായണപുരം പനങ്ങാട്  ചാണാശേരി വീട്ടിൽ സ്വദേശി റിജില്‍ എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്. സ്പിരിറ്റ് കലര്‍ന്ന കള്ള് പിടിച്ചെടുത്തതിനുശേഷം ഷാപ്പ് അടച്ചുപൂട്ടുകയായിരുന്നു.

ഷാപ്പ് ലൈസന്‍സ് ഉടമയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ രണ്ടാം പ്രതിയെ റിമാന്‍ഡ് ചെയ്തു. പാലക്കാട് നിന്നും കൊണ്ട് വരുന്ന കള്ളിൽ സ്പിരിറ്റ് കലർത്തിയാണ് ഷാപ്പിൽ വിൽക്കുന്നതെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം18 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം21 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം24 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം24 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം24 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം1 day ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം1 day ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം1 day ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version