ദേശീയം
രാജ്യത്ത് ഒരു ദിവസത്തിനിടെ 45,209 പുതിയ കോവിഡ് രോഗികള്‍
രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 90,95, 807 എത്തി.
ഒരു ദിവസത്തിനിടെ 501 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,33,227 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ കോവിഡ് ബാധിച്ച് 4,40962 പേര് ചികിത്സയിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 43,493 പേര് കോവിഡ് വിമുക്തരായി ആശുപത്രി വിട്ടു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് വിമുക്തരായവരുടെ എണ്ണം 85,21,617 ലേക്ക് ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 13,17,33,134 സാമ്പിളുകളാണ് പരിശോധിച്ചത്.
ശനിയാഴ്ച മാത്രം 10,75,326 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര് വ്യക്തമാക്കി.