ദേശീയം
വന്ദേഭാരത് മിഷന്; 98 രാജ്യങ്ങളില്‍ നിന്ന് 45.82 ലക്ഷം പേര് രാജ്യത്ത് തിരിച്ചെത്തി
കൊവിഡ് ലോക്ക്ഡൗണിനെത്തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന വന്ദേഭാരത് മിഷന് വഴി രാജ്യത്ത് മടങ്ങിയെത്തിയത് 48.82 ലക്ഷം പേര്. 98 രാജ്യങ്ങളില്‍നിന്നാണ് ഇത്രയും പേര് തിരിച്ചെത്തിയത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഈ വിവിരങ്ങള്‍ പാര്‍ലമെന്റില്‍ പങ്കുവച്ചത്. വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമമുറപ്പാക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചുള്ള പ്രസ്താനവയ്ക്കിടയിലാണ് മന്ത്രി പാര്‍ലമെന്റിനെ ഇക്കാര്യമറിയിച്ചത്.
കൊവിഡ് കാലം തുടങ്ങിയതുമുതല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ ക്ഷേമത്തില്‍ ജാഗ്രത പുലര്‍ത്തിയെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ അടക്കമുള്ള പൗരന്മാരെ രാജ്യത്ത് തിരിച്ചെത്തിക്കുന്ന വന്ദേഭാരത് മിഷന് പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 45,82,043 പേരാണ് 98 രാജ്യങ്ങളില്‍ ഇക്കാലയളവില്‍ തിരിച്ചെത്തിയത്.
അതില്‍ മിക്കവാറും പേര് വിമാനങ്ങളിലാണ് തിരിച്ചെത്തിയത്. ഏറ്റവും കൂടുതല്‍ പേര് തിരിച്ചെത്തിയത് കേരളത്തിലേക്കാണ്, ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. കൂടുതല്‍ പേരും തിരിച്ചെത്തിയത് സൗദി അറേബ്യയില്‍ നിന്നും അമേരിക്കയില്‍ നിന്നും ഖത്തറില്‍ നിന്നുമാണ്.
തിരിച്ചെത്തിയവരില്‍ 39 ശതമാനം തൊഴിലാളികളും 39 ശതമാനം പ്രൊഫഷണലുകളും 6 ശതമാനം വിദ്യാര്‍ത്ഥികളും 8 ശതമാനം പേര് സന്ദര്‍ശകരും 4.7 ശതമാനം പേര് ടൂറിസ്റ്റുകളുമാണ്.കൊവിഡ് വ്യാപനത്തെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ യജ്ഞമായിരുന്നു വന്ദേ ഭാരത് മിഷൻ.