Connect with us

കേരളം

നിയമസഭാ തെരഞ്ഞെടുപ്പ്; പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചത് 402498 പേര്‍

election

നിയമസഭ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റിന് ഇതുവരെ അപേക്ഷിച്ചത് 402498 പേര്‍. 949161 പേര്‍ക്കാണ് കേരളത്തില്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. 887699 ഫോമുകള്‍ വിതരണം ചെയ്തിട്ടുണ്ട്.കണ്ണൂരിലാണ് ഏറ്റവും അധികം പേര്‍ അപേക്ഷിച്ചത്, 42214. ഏറ്റവും കുറവ് അപേക്ഷകര്‍ വയനാട് ജില്ലയിലാണ്, 7606 പേര്‍.

അപേക്ഷകരുടെ ജില്ല തിരിച്ചുള്ള കണക്ക്: കാസര്‍കോട്: 12374, കോഴിക്കോട്: 38036, മലപ്പുറം: 31493, പാലക്കാട്: 27199, തൃശൂര്‍: 41095, എറണാകുളം: 38770, ഇടുക്കി: 11797, കോട്ടയം: 29494, ആലപ്പുഴ: 29340, പത്തനംതിട്ട: 21407, കൊല്ലം: 29929, തിരുവനന്തപുരം: 41744. എന്നിങ്ങനെയാണ്. ഏപ്രിൽ ആറിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. മാർച്ച് 12 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മാർച്ച് 19 ന് പത്രിക സമർപ്പിക്കാനുള്ള സമയ പരിധി അവസാനിക്കും. മാർച്ച് 20 ന് സൂക്ഷ്മ പരിശോധന നടക്കും.

മാർച്ച് 22 ന് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണ്. സംസ്ഥാനത്ത് 40,771 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. ബൂത്തുകളുടെ എണ്ണത്തിൽ 89.65 ശതമാനം വർദ്ധനവ് ഇക്കുറി ഉണ്ടായി. സംസ്ഥാനത്ത് 140 മണ്ഡലങ്ങളുണ്ട്. 2.67 കോടിയിലേറെ വോട്ടർമാരുള്ളതിൽ 579033 പുതിയ വോട്ടർമാരുണ്ട്. 221 ട്രാൻസ്ജെൻഡർ വോട്ടർമാരും ഇത്തവണ വോട്ട് ചെയ്യുന്നുണ്ട്. വോട്ടർ പട്ടികയുടെ അന്തിമ കണക്കിൽ ഇനിയും വോട്ടർമാർ കൂടിയേക്കും.

ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെയേ അനുവദിക്കൂ. പോളിംഗ് ബൂത്തുകളിൽ കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമായി പാലിക്കണം. ബൂത്ത് സജ്ജമാക്കാൻ ഒരു ഉദ്യോഗസ്ഥനെ കൂടി അധികമായി നിയോഗിക്കും. കൊവിഡ് രോഗികൾക്കും 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും പോസ്റ്റൽ വോട്ടിന് അനുമതിയുണ്ട്. 150 കമ്പനി കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസറോട് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം49 mins ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version