Covid 19
രാജ്യത്ത് 24 മണിക്കൂറിനിടെ 22,272 പുതിയ കൊറോണ ബാധിതർ
രാജ്യത്ത് 24 മണിക്കൂറിനിടെ 22,272 പുതിയ കൊറോണ ബാധിതർ; ആകെ ചികിത്സയിലുള്ളത് 2.81 ലക്ഷം രോഗികൾ മാത്രം
രാജ്യത്തിന് ആശ്വാസമായി കൊറോണ ബാധിതരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,272 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 251 പേര്‍ മരിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിദിന രോഗബാധിതരുടെ എണ്ണം 30,000 ത്തില്‍ താഴെയാണ്. ഒരു ഘട്ടത്തില്‍ 1,000 ത്തിന് മുകളിലായിരുന്ന പ്രതിദിന മരണ നിരക്ക് 300 ല്‍ താഴെയെത്തിയതും ആശ്വാസമാണ്.
രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം ഒരു കോടി കഴിഞ്ഞ ദിവസം തന്നെ കടന്നിരുന്നു. ഇതുവരെ 1,01,69,118 പേര്‍ക്കാണ് രോഗം ബാധിച്ചത്. എന്നാല്‍, ഇതില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3 ലക്ഷത്തിൽ താഴെയാണ്. 2,81,667 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.
രാജ്യത്ത് രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,274 പേരാണ് രോഗമുക്തരായത്. ഇതുവരെ കൊറോണയില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 97 ലക്ഷം പിന്നിട്ടു. 97,40,108 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. രാജ്യത്ത് ഇതുവരെ 1,47,343 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.