Connect with us

കേരളം

അഞ്ചുവര്‍ഷത്തിനുള്ളില്‍ 20ലക്ഷം പേര്‍ക്ക് ജോലി; സര്‍ക്കാര്‍ തൊഴില്‍ പോര്‍ട്ടല്‍ ഫെബ്രുവരിയില്‍ 

Published

on

Screenshot 2021 01 22 at 2.36.32 PM

അഞ്ചുവര്‍ഷത്തിനുള്ളില്‍ 20 ലക്ഷംപേര്‍ക്ക് ജോലി ഉറപ്പാക്കുന്ന സര്‍ക്കാര്‍ തൊഴില്‍ പോര്‍ട്ടല്‍ ഫെബ്രുവരിയില്‍ നിലവില്‍വരും. ഉദ്യോഗാര്‍ഥികളുടെ രജിസ്ട്രേഷനും ആരംഭിക്കും.

സംസ്ഥാന ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഏപ്രില്‍ മുതലേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതുള്ളൂ. എന്നാല്‍ കോവിഡ് തൊഴില്‍ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് അടിയന്തരമായി തൊഴില്‍ പോര്‍ട്ടല്‍ സജ്ജീകരിക്കുന്നത്.

ആഗോളതലത്തില്‍ 50 ലക്ഷത്തോളം പേരാണ് കേന്ദ്രീകൃത ഓഫീസുകള്‍ക്ക് പുറത്ത് ഡിജിറ്റല്‍ ജോലി ചെയ്തിരുന്നത്. കോവിഡില്‍ അത് മൂന്നുകോടിയായി. അഞ്ചുവര്‍ഷത്തില്‍ 18 കോടിയാകും. വീട്ടിലിരുന്നുള്ള ജോലി ഫാഷനാകുന്നു. ഇത് കേരളം ഉപയോഗപ്പെടുത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

വീടുകളിലിരിക്കുന്ന സ്ത്രീ  പ്രൊഫഷണലുകള്‍ അഞ്ചുലക്ഷത്തോളം വരും. വീട്ടിലോ സമീപത്തോ ഇരുന്ന് ജോലിയെടുക്കാനാകുന്ന 40  ലക്ഷം അഭ്യസ്തവിദ്യരായ സ്ത്രീകളുമുണ്ട്. 16 ലക്ഷം പേര്‍ എംപ്ലോയ്‌മെന്റ്എക്‌സ്‌ചേഞ്ചുകളില്‍രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.

തൊഴില്‍ കമ്പോളത്തിന് അനുയോജ്യര്‍ 60 ലക്ഷം കവിയും. ഇവര്‍ക്ക് ‘വര്‍ക്ക് നിയര്‍ ഹോം, വര്‍ക്ക് ഫ്രം ഹോം’ സാധ്യതകള്‍ പോര്‍ട്ടല്‍വഴി ലഭ്യമാക്കും. കമ്പനികള്‍ക്ക് കേന്ദ്രീകൃത, വികേന്ദ്രീകൃത തലത്തില്‍ ജോലിക്കാരെ തെരഞ്ഞെടുക്കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം2 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version