Connect with us

ക്രൈം

കുടുംബശ്രീയുടെ പേരില്‍ നടത്തിയ തട്ടിപ്പില്‍ 2 സ്ത്രീകള്‍ അറസ്റ്റില്‍; കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്

Published

on

kudumbasree forgery

കുടുംബശ്രീ സംഘത്തിന്‍റെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യുന്നതിനായി അറസ്റ്റിലായ പ്രതികളെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. പള്ളുരുത്തി സ്വദേശികളായ നിഷ, ദീപ എന്നിവര്‍ ഇപ്പോള്‍ റിമാന്‍റില്‍ ജയിലിലാണ്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇവരുടെ പ്രാഥമിക ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായി.

കുടുംബശ്രീയിലെ നിഷ എന്നു പേരുള്ള ഒരു ഉദ്യോഗസ്ഥയുടെ പേര് തട്ടിപ്പിന് പ്രതിയായ നിഷ ദുരുപയോഗം ചെയ്തെന്നും കണ്ടെത്തിയിട്ടുണ്ട്. ദീപയേയും നിഷയേയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കേസിലുള്‍പെട്ട എല്ലാവരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ.ആർ. മനോജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.

കൊച്ചി കോര്‍പറേഷന്റെ രണ്ടു ഡിവിഷനുകളില്‍മാത്രം ഒരു കോടിയിലേറെ രൂപയുടെ ഏഴു തട്ടിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. കൗണ്‍സിലറുടെയും എ.ഡി.എസിന്റെയും വ്യാജ ഒപ്പും സീലും ഉണ്ടാക്കിയാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചതെന്നാണ് റിപ്പോർട്ട്.

കുടുംബശ്രീ വായ്പാ തട്ടിപ്പിന്റെ പേരില്‍ ഉയർന്നുവന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. പശ്ചിമ കൊച്ചി സി ഡി എസിന്‍റേയും കൊച്ചി കോര്‍പ്പറേഷനിലെ രണ്ട് കൗൺസിലര്‍മാരുടേയും ഒപ്പുകളും സീലുകളും വ്യാജമായി ഉണ്ടാക്കിയാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയിരിക്കുന്നത്. യൂണിയൻ ബാങ്കിന്‍റെ വെല്ലിംഗ്ടൻ ഐലന്‍റ് ശാഖയില്‍ നിന്ന് അറുപതു ലക്ഷത്തോളം രൂപയാണ് തട്ടിപ്പ് നടത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം21 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം22 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version