Connect with us

കേരളം

സംസ്ഥാനത്ത് 2 വാഹനാപകടങ്ങൾ: കാറും ഓട്ടോറിക്ഷയും നിയന്ത്രണം വിട്ട് മറിഞ്ഞു; 8 പേർക്ക് പരിക്ക്

Screenshot 2023 08 30 165940

സംസ്ഥാനത്ത് രണ്ടിടത്തായി ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്ന വാഹനാപകടങ്ങളിൽ എട്ട് പേർക്ക് പരിക്ക്. തിരുവനന്തപുരം കടയ്ക്കാവൂരിൽ അഞ്ച് പേർ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞാണ് വാഹനത്തിലുണ്ടായിരുന്നവർക്ക് പരിക്കേറ്റത്. മാനന്തവാടിയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

കടയ്ക്കാവൂരിൽ അപകടത്തിൽ പെട്ട ഓട്ടോറിക്ഷയിൽ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. കടയ്ക്കാവൂർ തൊപ്പി ചന്തയിൽ വച്ച് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് തൊട്ടടുത്തുള്ള വീട്ടിലേക്ക് മറിയുകയായിരുന്നു. ഇറക്കം ഇറങ്ങി വരുമ്പോഴാണ് അപകടം നടന്നത്. കവലയൂർ പെരുങ്കുളം സ്വദേശികൾ സഞ്ചരിച്ചവരാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർക്ക് സംഭവത്തിൽ നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

വയനാട് മാനന്തവാടിയിലാണ് കാർ അപകടത്തിൽ പെട്ടത്. വാളാട് കാട്ടിമൂലയിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version