ദേശീയം
കോവിഡ് ചികിത്സയില്‍ നാഴികക്കല്ലാകാനൊരുങ്ങി 2-ഡിജി; വിപണിയില്‍ എത്തിക്കുന്നത് ഡിആര്‍ഡിഒ
രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചെടുത്ത 2-ഡിജി മരുന്നിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള വിപണനം ആരംഭിച്ചതായി റിപ്പോർട്ട്. ഡോ റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് ആണ് ഇന്ത്യയില്‍ വിപണിയില്‍ ഇറക്കുന്നത്. ഓരോ പാക്കറ്റിനും 990 രൂപയാണ് വിലയെന്നും കമ്പനി അറിയിച്ചു.
കോവിഡില്‍ നിന്നും മുക്തി നേടാന്‍ ഈ മരുന്നിന് കഴിയുമെന്ന് മുന്‍പ് കണ്ടെത്തിയിരുന്നു. ഇന്ത്യ തദ്ദേശീമായി വികസിപ്പിച്ചെടുത്ത ഈ മരുന്ന് കോവിഡ് ചികിത്സയില്‍ വലിയ ഒരു നാഴിക കല്ലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2 ഡിഓക്സി-ഡി ഗ്ലൂക്കോസ് എന്നതിന്റെ ചുരുക്കനാമമാണ് 2 ഡിജി.
കേന്ദ്രപ്രതിരോധ ഗവേഷണ വികസന വിഭാഗത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്റ് എലീഡ് സയന്‍സസ് (INMAS) ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഡീസ് ലാബുമായി സഹകരിച്ചാണ് മരുന്ന് ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത് പൊടിരൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ അലിയിച്ചാണ് കഴിക്കേണ്ടത് എന്ന് ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി.
ഓറല്‍ ഡ്രഗ് കാറ്റഗറിയില്‍ പെടുന്ന 2-ഡിജിക്ക് 99.5 ശതമാനമാണ് ശുദ്ധത എന്നാണ് കമ്ബനി അവകാശപ്പെടുന്നത്. 2DGTM.2-DG എന്ന് ബ്രാന്‍ഡ് നാമത്തിലാണ് മരുന്ന് പുറത്തിറക്കുക എന്നും കമ്ബനി അറിയിച്ചു. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികള്‍ക്ക് മാത്രമേ ഇത് നല്‍കാനാകൂവെന്നും കമ്പനി വ്യക്തമാക്കുന്നു.