Connect with us

കേരളം

സെക്കന്റില്‍ 1ജിബി വേഗത; കൊച്ചിയിലും ഗുരുവായൂരിലും 5ജി എത്തി

റിലയന്‍സ് ജിയോയുടെ 5ജി സേവനമായ ‘ജിയോ ട്രൂ 5ജി’ കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ഇന്നു മുതല്‍ 5ജി ലഭ്യമാകും. 22മുതല്‍ തിരുവനന്തപുരത്തും ജനുവരിയില്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍ നഗരങ്ങളിലും 5ജിയാകും. 5ജി സേവനം കേരളത്തിന്റെ ആരോഗ്യ,വിദ്യാഭ്യാസ,വ്യവസായിക മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എയര്‍ടെല്‍ 5ജി കൊച്ചിയില്‍ പലയിടങ്ങളിലും ലഭ്യമാണെങ്കിലും ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല.

ജിയോയുടെ 5ജി ശൃംഖല അടുത്ത വര്‍ഷം ഡിസംബറോടെ രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് പദ്ധതി.സെക്കന്‍ഡില്‍ 1 ജിബി വരെ വേഗം നല്‍കുമെന്നാണ് ജിയോയുടെ അവകാശവാദം. പല ടെലികോം കമ്പനികളും അവരുടെ പക്കലുള്ള 4ജി ശൃംഖലയിലൂടെ തന്നെ 5ജി സിഗ്‌നല്‍ അയയ്ക്കുന്ന നോണ്‍-സ്റ്റാന്‍ഡ് എലോണ്‍ പതിപ്പാണ് ഉപയോഗിക്കുന്നത്. ഇത് പൂര്‍ണമായും കാര്യക്ഷമമല്ലാത്തതിനാല്‍ 4ജി ശൃംഖലയെ ഒരു തരത്തിലും ആശ്രയിക്കാത്ത വേറിട്ട സംവിധാനമാണ് ‘റിലയന്‍സ് ട്രൂ 5ജി’യിലുണ്ടാവുക.

ജിയോ ഉപയോക്താക്കള്‍ക്ക് 5ജി ലഭിക്കാന്‍ സിം കാര്‍ഡ് മാറേണ്ടതില്ല. 5ജി പിന്തുണയ്ക്കുന്ന ഫോണ്‍ ഉണ്ടായിരിക്കണം. പോസ്റ്റ്‌പെയ്ഡ് കണക!്ഷനോ അടിസ്ഥാന പ്രീപെയ്ഡ് പ്ലാന്‍ ആയ 239 രൂപയോ അതിനു മുകളിലുള്ള പ്ലാനോ ഉണ്ടായിരിക്കണം. ഇത്രയുമുണ്ടെങ്കില്‍ ജിയോ വെല്‍കം ഓഫര്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. മൈ ജിയോ ആപ്പ് തുറക്കുമ്പോള്‍ ഏറ്റവും മുകളില്‍ ജിയോ വെല്‍കം ഓഫര്‍ എന്ന ബാനര്‍ കാണുന്നുണ്ടെങ്കില്‍ ക്ഷണം ലഭിച്ചുവെന്നര്‍ഥം.

അതില്‍ ‘I’m interested’ ഓപ്ഷന്‍ തെരഞ്ഞെടുത്ത് നടപടി പൂര്‍ത്തിയാക്കാം. ഫോണിന്റെ സെറ്റിങ്ങിങ്‌സില്‍ മൊബൈല്‍ നെറ്റ്‌വര്‍ക് മെനു തുറന്ന് ജിയോ സിം തെരഞ്ഞെടുക്കുക. ഇതില്‍ ‘പ്രിഫേര്‍ഡ് നെറ്റ്‌വര്‍ക് ടൈപ്പില്‍’ 5ജി ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതോടെ ഫോണിന്റെ മുകളില്‍ 5ജി ചിഹ്നം പ്രത്യക്ഷമാകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം9 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം11 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം12 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം7 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version