Connect with us

കേരളം

തിരുവനന്തപുരത്ത് 19കാരിയുടെ നഗ്ന വീഡിയോ കൈക്കലാക്കി പീഡന ശ്രമം; യുവാവ് അറസ്റ്റിൽ

Published

on

തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കടവട്ടാരം പാതിരിശ്ശേരി മേലേതാഴംകോട് പുത്തൻവീട്ടിൽ രാഹുൽ (19) ആണ് പിടിയിലായത്. 19 കാരിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. പ്രണയം നടിച്ച് പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും നഗ്ന വീഡിയോ മൊബെലിൽ പകർത്തിയ ശേഷം വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പീഡിപ്പിക്കാൻ ശ്രമിച്ചത്.

പെണ്‍കുട്ടിയുടെ പരാതിയിൽ പൂവാർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : പ്രണയം നടിച്ചാണ് യുവാവ് ഇയാളുടെ വീടിനടുത്തുള്ള പത്തൊൻപതുകാരിയുമായി അടുപ്പത്തിലാകുന്നത്. ഇതിനിടെയില്‍ യുവാവ് പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങൾ കൈലാക്കിയിരുന്നു. പെൺകുട്ടി അടുത്തിടെ യുവാവുമായി തെറ്റിപ്പിരിഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.

താനുമായി ബന്ധം അവസാനിപ്പിച്ചതോടെ യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിത്തുടങ്ങി. തന്‍റെ കൈവശം നഗ്ന ചിത്രങ്ങളും വീഡിയോകളും ഉണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷ ണിപ്പെടുത്തി. ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാനും ശ്രമിച്ചു. പെൺകുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് യുവാവ് മകളുടെ നഗ്ന ദൃശ്യങ്ങൾ അയച്ചതായും പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. നാണക്കേട് ഭയന്ന് ആദ്യം വീട്ടുകാർ പരാതിപ്പെട്ടില്ല.

ഒടുവിൽ യുവാവിന്‍റെ ഭീഷണിയും ശല്യവും സഹിക്കാതെയാണ് വീട്ടുകാർ പൂവാർ പൊലീസിൽ പരാതിപ്പെട്ടത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. പൊലീസ് അന്വേഷണത്തില്‍ യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൂവാർ എസ് എച്ച് ഒ. എസ്.ബി. പ്രവീൺ,എസ്.ഐ. തിങ്കൾ ഗോപകുമാർ, എ.എസ്.ഐ ഷാജിമോൻ, സി.പി.ഒമാരായ ശശിനാരായണൻ, വ്ഷ്ണുപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version