Connect with us

കേരളം

17കാരി തീകൊളുത്തി ആത്മഹത്യ ചെയ്ത കേസ്; പ്രതിക്ക് 18 വർഷം കഠിന തടവും പിഴയും

Screenshot 2023 08 05 175152

പതിനേഴുകാരി തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസിൽ പ്രതിക്ക് 18 വർഷം കഠിനതടവും 1,20,000 രൂപ പിഴയും. കങ്ങരപ്പടി പള്ളങ്ങാട്ടുമുകൾ പട്ടാശ്ശേരി വീട്ടിൽ സിബിയെയാണ് (23) എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ശിക്ഷിച്ചത്. 2020 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. കൂട്ടുകാരിയോടൊപ്പം സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ കളമശ്ശേരി കങ്ങരപ്പടി ഭാഗത്തുവെച്ച് പ്രതി കയ്യിൽ കയറി പിടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു.

യൂണിഫോം കോട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന നോട്ട്സ് എഴുതിയ പേപ്പറുകൾ മറ്റുള്ളവർ കാണവേ ബലമായി എടുത്ത് കീറിക്കളഞ്ഞു. ഇതേത്തുടർന്നുണ്ടായ മനോവിഷമത്താലും പ്രതി പുറകെ വീട്ടിലെത്തി അപായപ്പെടുത്തുമെന്നുള്ള ഭയം കൊണ്ടും വൈകിട്ട് 7 മണിയോടെ കുട്ടി മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് സ്വയം തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി നാല് ദിവസത്തിനുശേഷം എറണാകുളം ലൂർദ് ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. സംഭവത്തിന് സാക്ഷിയായ കൂട്ടുകാരിയുടെ മൊഴിയാണ് ഈ കേസിൽ നിർണായകമായത്.

പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്കെതിരായിരുന്നു. അതിനാൽ പ്രതി യാതൊരുവിധത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. അഞ്ചോളം വകുപ്പുകളിലായി 18 വർഷം കഠിനതടവും 1,20,000 പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. തൃക്കാക്കര എസ്ഐയായിരുന്ന സുമിത്ര വി ജി, സിഐ ഷാബു ആർ എന്നിവർ ചേർന്നാണ് പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്ക്യൂട്ടർ പി എ ബിന്ദു , അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version